0%

Chapter Title : രാഘവായനം 1 [പഴഞ്ചൻ]

Author : pazhanchan Read All Parts 308

ഹൂം... അവൻ താക്കോൽ കൊണ്ട് നിലവറ തുറന്ന് അകത്തു കയറി... മുത്തശ്ശി പറഞ്ഞ താളിയോല കണ്ടുപിടിക്കാൻ വല്യ ബുദ്ധിമുട്ട് അവന് അനുഭവപ്പെട്ടില്ല... മുത്തശ്ശിയുടെ ഒരു ട്രങ്ക് പെട്ടിയിൽ പട്ടുകൊണ്ട് പൊതിഞ്ഞ ഒരു ഓല... അതിന്റെ പട്ടഴിച്ച് അതിൽ രേഖപ്പെടുത്തിയിരിക്കുന്ന സംസ്കൃത ലിപികൾ അവൻ വായിച്ചു... ഇത് പഴയ സംസ്കൃതമാണ്... അതിൽ എഴുതിയിരിക്കുന്നതിന്റെ പൊരുൾ വായിച്ചെടുക്കാൻ അവൻ കുറച്ചു പ്രയാസപ്പെട്ടു... വായിച്ചു കഴിഞ്ഞപ്പോൾ മുത്തശ്ശി പറയുന്നതു തന്നെയാണ് അതിലുള്ളതെന്ന് മനസ്സിലായി... അവൻ അതിൽ പറഞ്ഞിരിക്കുന്നത് തന്റെ കയ്യിലുള്ള പേപ്പറിലേക്ക് പകർത്തിയെഴുതി... “ ലങ്കാരാജ്യത്തെ രാവണഗുഹയിൽ രാവണന്റെ തലമുറക്കാരാൽ കല്ലിൽ തീർത്ത ഒരു പേടകം... അതിൽ ചന്ദ്രഹാസം കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്നു... രാവണന്റെ പുനർജന്മത്തിലേക്ക് തുറക്കുന്ന താക്കോൽ അതാണ്... അതു കണ്ടെത്തുക... നശിപ്പിക്കുക... അല്ലെങ്കിൽ ഭൂമിക്ക് ആപത്ത്... ” അവസാന വാചകം വായിക്കുമ്പോൾ അവന്റെ കൈകൾ വിറച്ചിരുന്നു... അടുത്ത ദിവസം മുത്തശ്ശിയുടെ കുഴിമാടത്തിന് അരികിൽ നിന്ന് രാഘവ് സത്യം ചെയ്തു... ചെയ്യും... മുത്തശ്ശി തന്നോട് പറഞ്ഞത് എന്താണോ അതു താൻ ചെയ്യും... എന്റെ യാത്ര... രാഘവന്റെ അയനം... രാഘവായനം ഇവിടെ തുടങ്ങുന്നു...

************************************* ഈ ടൈപ്പ് കഥ ഞാൻ ആദ്യമായാണ് എഴുതുന്നത്... നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടേ ബാക്കി എഴുതുന്നുള്ളൂ... പഴഞ്ചൻ... 

💬 Comments

View all comments