0%

Chapter Title : രാഘവായനം 1 [പഴഞ്ചൻ]

Author : pazhanchan Read All Parts 608

ഉണ്ടാകുന്ന അമ്പരപ്പാണ് അയാളിലും അവൻ കണ്ടത്... കൊല്ലത്തെ ചടയമംഗലത്ത് നിന്ന് എറണാകുളത്തെ തുപ്പൂണിത്തറയ്കക്ക് മാറി താമസിച്ചപ്പോൾ പുതിയ വീടിന് മുത്തശ്ശി നിർദ്ദേശിച്ച പേരാണ് അയോദ്ധ്യ ഹൗസ് എന്ന്... കോളേജിൽ നിന്ന് ഇങ്ങോട്ട് പോരുന്നതിനു മുൻപ് തന്റെ സഹപാഠി ഗോകുൽ പറഞ്ഞ വാക്കുകൾ അവന്റെ കാതിൽ വന്നലച്ചു... “ രാഘവ്... ഇത് നമ്മുടെ ക്രിസ്തുമസ് വെക്കേഷനല്ലേ... നമ്മുടെ കൂട്ടുകാരുടെ ഒപ്പം അടിച്ചു പൊളിക്കേണ്ട സമയം... അന്നേരത്ത് നീ ഒറ്റയ്ക്ക് രാമേശ്വരത്തോട്ട് ടൂർ പോകാന്ന് വച്ചാൽ അതെന്ത് പരിപാടിയാടാ... “ ഗോകുൽ സങ്കടത്തോടെ പറഞ്ഞു... കാലടി ശങ്കരാചാര്യ കോളേജിലെ ഹിസ്റ്ററി സ്റ്റുഡന്റ്സാണ് രാഘവും ഗോകുലും... അവരുടെ ഒരു സുഹൃത്ത് കൂട്ടായ്മയായ ശങ്കരാ ബോയ്സിന്റെ ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായിട്ട് ഗോവയിലേക്കുള്ള ടൂർ പ്ലാനിംഗായിരുന്നു രാഘവിന്റെ ഈ രാമേശ്വരം വിസിറ്റോടെ തകർന്നു പോയത്... “ അതു പിന്നെ ഗോകുൽ എനിക്ക് പോയേ പറ്റൂ... നിനക്കറിയാലോ കാര്യങ്ങളൊക്ക... “ രാഘവ് തന്റെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു... “ ടാ രാഘവേ... കാര്യമൊക്കെ ശരിയാണ്... നമ്മളൊക്കെ ഹിസ്റ്ററി സ്റ്റുഡന്റ്സാണ്... എന്നു പറഞ്ഞ് നീ ആരുടെ ഹിസ്റ്ററിയാണ് അന്വേഷിച്ചു പോകുന്നേ... അതൊക്കെ നടക്കാത്ത കാര്യങ്ങളാണ്... നീ അതു ഉപേക്ഷിക്കുന്നതാണ് നല്ലത്... “ രാഘവിനെ അവന്റെ കൃത്യത്തിൽ നിന്ന് പിൻതിരിപ്പിക്കാനായി ഗോകുൽ പറഞ്ഞു... “ ഗോകുലേ... അത് എനിക്ക് കിട്ടിയിരിക്കുന്ന ഒരു നിയോഗമായിട്ടാണെടാ തോന്നുന്നത്... ഇതിനു മുൻപുള്ള കാര്യങ്ങളൊക്കെ ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ... പിന്നെന്താടാ നിനക്ക് പറഞ്ഞിട്ട് മനസ്സിലാവാത്തത്?... “ അക്ഷമയോടെയായിരുന്നു രാഘവിന്റെ ചോദ്യം... “ അതൊക്കെ ശരിയാണ്... പക്ഷേ നിന്റെ ഒറ്റയ്ക്കള്ള ഈ പോക്ക്... എനിക്കെന്തോ

💬 Comments

View all comments