0%

Chapter Title : രാഘവായനം 1 [പഴഞ്ചൻ]

Author : pazhanchan Read All Parts 298

പേടി തോന്നുന്നെടാ... “ ഗോകുലിന്റെ കുട്ടിത്തം തുളുമ്പുന്ന മുഖത്ത് ഭയാശങ്കകൾ കണ്ടു അവൻ... “ ഇതുപോലുള്ള യാത്രകൾ ഞാൻ മുൻപും ചെയ്തിട്ടുള്ളതായി നിനക്കറിവുള്ളതല്ലേ... നീ പേടിക്കാതിരിക്ക്... പിന്നെ ഇതിനെപ്പറ്റി ജാനകിയോട് ഞാൻ പോയതിനു ശേഷം മാത്രം പറഞ്ഞാൽ മതി... “ അതു പറഞ്ഞിട്ട് രാഘവ് ബൈക്കിൽ കേറി സ്റ്റാർട്ട് ചെയ്തു... “ എടാ നിൽക്ക്... ഞാൻ പറയുന്നതൊന്ന്... “ പറഞ്ഞ് മുഴുവനാക്കുന്നതിനു മുൻപേ രാഘവ് അവന്റെ കണ്ണിൽ നിന്നും മറഞ്ഞിരുന്നു... ജാനകി... രാഘവിന്റെ കാമുകി... രാഘവിന് പെൺകുട്ടികളോട് വല്യ അടുപ്പമൊന്നും ഇല്ലായിരുന്നു... എല്ലാവരോടും ഒരുപോലെയായിരുന്നു അവന്റെ പെരുമാറ്റം... അവന്റെ കൂട്ടുകാർക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ രാഘവുണ്ടാകും മുൻപിൽ... ജാനകി തങ്ങളുടെ ഡിപ്പാർട്ട്മെന്റേ അല്ല... ഈ വർഷം സയൻസ് ഗ്രൂപ്പിലെ പുതിയ ബാച്ചിൽ വന്ന കുട്ടിയാണ്... ഒരു ശാലീന സുന്ദരി... അവൻ പക്ഷേ അവളുടെ കാര്യം തന്നോട് പറയുന്നത് ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു... പുതുതായി വന്ന കുട്ടികളുടെ വെൽകം പ്രാഗ്രാമിന് ജാനകിയെ സദസ്സിന് പേരു പറഞ്ഞ് പരിചയപ്പെടുത്തിയപ്പോഴാണ് അത്രയും നേരം കൂട്ടുകാരുമായി സല്ലപിച്ചു നിന്നിരുന്ന രാഘവ് സ്റ്റേജിൽ നിന്ന് പാട്ടുപാടുന്ന ആ പെൺകുട്ടിയെ ശ്രദ്ധിച്ചത്... ഈ പരിപാടി കഴിയുമ്പോൾ അവളെ പോയി പരിചയപ്പെടണമെന്നും അവൻ തന്നോട് പറഞ്ഞു... ഇത്ര നാളും ഇല്ലാത്ത ഒരു ഭാവം അവന്റെ മുഖത്ത് ഗോകുൽ ദർശിച്ചു... എത്രയോ പെൺകുട്ടികൾ അവന്റെ പുറകേ നടക്കുന്നു... ഒരെണ്ണത്തിനേയും അടുപ്പിച്ചിട്ടില്ലാത്ത രാഘവ് എന്തുകൊണ്ട് ആ പെൺകുട്ടിയെ ഇഷ്ടപ്പെട്ടതെന്ന് പിന്നീടാണ് ഗോകുലിനു മനസ്സിലായത്... രാഘവ് കാണാൻ സുമുഖനാണ്... അറടി പൊക്കം... ജിമ്മിൽ പോയി ഉരുക്കിയെടുത്ത നല്ല സിക്സ് പാക്ക് ബോഡി...

💬 Comments

View all comments