Chapter Title : രാഘവായനം 1 [പഴഞ്ചൻ]
കേട്ടു... സൗമിത്രൻ എന്ന പേരാണ് ഞാനിടാനുദ്ദേശിച്ചത്... പക്ഷേ ഇന്നത്തെ കാലത്ത് പിള്ളേരൊക്കെ അവനെ അത് പഴയ പേരാണെന്ന് പറഞ്ഞ് കളിയാക്കില്ലേ... അതു കൊണ്ടാണ് മിത്രൻ എന്ന് ഞാൻ ചുരുക്കിയത്... അതു പറഞ്ഞിട്ട് മുഖത്ത് നിറഞ്ഞ ചിരിയോടെ മുത്തശ്ശി അച്ഛനെ നോക്കി ചിരിക്കുന്നത് ഞാനിന്നും ഓർക്കുന്നു... അനുജന്റെ പേരിന്റെ ശരിയായ അർത്ഥം കുറച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്... മുത്തശ്ശി ഒരു വലിയ ബുക്കെടുത്ത് എന്റെ കയ്യിൽ തരുന്നതു വരെ... അന്ന് താൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു... “ മോനേ രാഘവാ... ഇത് നീ വച്ചോ... ശരിക്ക് വായിച്ച് പഠിച്ചോ... ” മുറിയിൽഇരുന്ന് ബാലരമ വായിച്ചു കൊണ്ടിരുന്ന തന്റെയടുത്ത് മുത്തശ്ശി നീട്ടിയ ആ ബുക്ക് എടുത്ത് അതിന്റെ പുറം ചട്ടയിൽ എഴുതിയിരിക്കുന്നത് ഞാൻ നോക്കി... “ രാമായണം ചിത്രകഥ ” “ മുത്തശ്ശിയേ... ഇതു ചിത്രകഥയാണോ?... ” വെളുക്കനെ ചിരിച്ചു കൊണ്ട് താനതു പറഞ്ഞപ്പോൾ മുത്തശ്ശിയിലും ആ ചിരിയുടെ പ്രതിഫലനം കണ്ടു... “ ആ കഥയെന്നും പറയാം... മോനിത് മുഴുവൻ വായിക്കണം കെട്ടോ... ” അതു പറഞ്ഞിട്ട് മുത്തശ്ശി പോയി... ബാലരമ മാറ്റി വച്ചിട്ട് താൻ ആ ബുക്കെടുത്ത് വായിക്കാൻ തുടങ്ങി... ആദ്യമൊക്കെ ഒന്നും മനസ്സിലായില്ലെങ്കിലും വായിക്കാൻ നല്ല രസം തോന്നി... കുറേ ദേവൻമാർ... രാക്ഷസൻമാർ... കൊരങ്ങൻമാർ... അങ്ങിനെ അങ്ങിനെ കുറേ ആളുകൾ... അവരുടെ യുദ്ധം... ആരെയോ ഒക്കെ കട്ടുകൊണ്ടുപോകുന്നു... കാട്ടിൽ പോകുന്നു... അങ്ങിനെ എന്തൊക്കെയോ ആ കഥയിൽ ഉണ്ടായിരുന്നു... ചെറിയ ക്ലാസ്സിൽ പഠിക്കുന്ന സമയം... രാമായണം തനിക്ക് മനപ്പാഠമായിരുന്നു... വൈകിട്ടത്തെ സന്ധ്യാനാമം ചൊല്ലാൻ ഉപയോഗിച്ചിരുന്നതും രാമയണം ആയിരുന്നു... മുത്തശ്ശി
💬 Comments
View all comments