0%

Chapter Title : രാഘവായനം 1 [പഴഞ്ചൻ]

Author : pazhanchan Read All Parts 302

ഓരോ വരിയുടേയും അർത്ഥം തനിക്ക് പറഞ്ഞു തരുമായിരുന്നു... ആ കഥ തനിക്ക് വളരെ ഇഷ്ടമായി... അതിലെപ്പോലെ താനും അനിയനും കൂടി യുദ്ധം ചെയ്തു കളിക്കുമായിരുന്നു... കാലം പിന്നെയും കടന്നു പോയി... അങ്ങിനെ താൻ പ്ലസ്-ടു വിന് പഠിക്കുന്ന സമയം... മുത്തശ്ശിയുടെ ആഗ്രഹ പ്രകാരം സ്കൂളിൽ അണ്ടർ സെവന്റീൻ വിഭാഗത്തിൽ അമ്പെയ്ത്ത് മൽസരത്തിന് താൻ ചേർന്നു... സ്കൂളിനെ തന്നെ അമ്പരപ്പിച്ച് യാതൊരു മുൻപരിചയമില്ലാതിരുന്ന താൻ ആ മൽസരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി... ട്രോഫിയുമായി മുത്തശ്ശിയുടെ അടുത്ത് ഓടിയെത്തിയ തന്നെ മാറോടണച്ചു പിടിച്ച് മുത്തശ്ശി പറഞ്ഞത് ഇന്നും താൻ ഓർക്കുന്നു... ഇത് നിനക്ക് കിട്ടിയ വരദാനമാണു മോനേ... മുടങ്ങാതെ പ്രാക്ടീസ് ചെയ്യണം... അതു പ്രകാരം സമയം കിട്ടുമ്പോഴൊക്കെ മുത്തശ്ശിയുടെ വാക്കുകൾ അനുരിച്ച് താൻ കയ്യിൽ കിട്ടുന്ന കമ്പും കോലും വള്ളിയുമൊക്കെ ഉപയോഗിച്ച് പ്രാക്ടീസ് നടത്താറുണ്ടായിരുന്നു... അത് തനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സംഗതിയുമായിരുന്നു... ഒരിക്കൽ ശീമക്കൊന്നയുടെ കമ്പു വച്ച് വില്ലും ഈർക്കിൽ വച്ച് അമ്പും ഉണ്ടാക്കി യുദ്ധം ചെയ്തു കളിച്ചപ്പോൾ താൻ വിട്ട ഒരമ്പ് അനിയന്റെ കാലിൽ കുത്തിക്കൊണ്ടു... ചെറുതായി ചോര പൊടിഞ്ഞു... ഇതു കണ്ടുകൊണ്ടു വന്ന അച്ഛന്റെ കയ്യിൽ നിന്ന് തനിക്ക് അന്ന് പൊതിരെ തല്ല് കിട്ടി... “ നീയെന്തിനാണെടാ അമ്പും വില്ലും കൊണ്ട് കളിച്ചത്?... കുട്ടികൾക്ക് കളിക്കാൻ വേറെ എന്തൊക്കെയുണ്ട്... ” അരിശം മൂത്ത് അച്ഛൻ തന്നോട് ചൂടായി... “ ഞങ്ങൾ രാമായണം കളിച്ചതാ... ” കരഞ്ഞു കൊണ്ട് താൻ അതു പറഞ്ഞപ്പോൾ അച്ഛന്റെ ദേഷ്യം പിന്നെ മുത്തശ്ശിയോടായി... “ ഈ അമ്മയാണ് കുട്ടികൾക്ക്

💬 Comments

View all comments