Chapter Title : രാഘവായനം 1 [പഴഞ്ചൻ]
വേണ്ടാത്ത കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കുന്നത്... ” മുത്തശ്ശിയെ ഒന്ന് ദേഷ്യത്തോടെ നോക്കിക്കൊണ്ട് അച്ഛൻ അകത്തേക്ക് പോയി... വിഷമത്തോടെ കിടക്കാൻ പോയ മുത്തശ്ശിയുടെ അടുത്തേക്ക് താൻ ചെന്നു... കട്ടിലിൽ കിടക്കുന്ന മുത്തശ്ശിയുടെ അരികിൽ പുറത്ത് തട്ടി താൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു... “ സാരമില്ല മുത്തശ്ശ്യേ... അച്ഛൻ ചുമ്മാ പറഞ്ഞതാന്നേ... ” അതു കേട്ട് മുത്തശ്ശി തന്നെ നോക്കി പുഞ്ചിരിച്ചു... “ മോനേ രാഘവാ... രാമായണം... അത് നിന്റച്ഛൻ പറയുന്നതു പോലെ ചുമ്മാതൊരു കഥയല്ലെടാ... ” വിഷമത്തോടെയാണെങ്കിലും മുത്തശ്ശിയുടെ ശബ്ദം ഉറച്ചതായിരുന്നു... “ കഥയല്ലന്നോ?... പിന്നെ?... ” സാമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലും താൻ സംശയത്തോടെ ചോദിച്ചു... “ അത് നടന്ന സംഭവമാണ്... ” കലങ്ങിയ കണ്ണുകളോടെ മുത്തശ്ശി പറഞ്ഞു... “ നടന്ന സംഭവമോ... മുത്തശ്ശി എന്താ പറയുന്നേ... അപ്പൊ ഇത് കഥയല്ലേ... “ ഞാൻ മുത്തശ്ശി പറയുന്നതെന്താണെന്ന് മനസ്സിലാക്കാതെ ഇരുന്നു... “എന്റെ ചെറുപ്പകാലത്ത് ഞാൻ കേട്ടറിഞ്ഞതാണ് ഇതൊക്കെ... ആ ചിത്രകഥയിൽ പറയുന്ന രാമന്റെ രാജ്യമായ അയോദ്ധ്യ... അതിപ്പോഴും അവിടെയുണ്ട്... അവർ വനവാസകാലത്ത് താമസിച്ചിരുന്ന ദണ്ഡകാരണ്യം... രാമേശ്വരത്തുള്ള രാമസേതു... അങ്ങിനെ എത്രയോ എത്രയോ തെളിവുകൾ...” മുത്തശ്ശി തന്റെ പ്രായത്തെ മറന്ന് വർദ്ധിച്ച ആവേശത്തോടെ പറഞ്ഞു... “ അതിനിപ്പോ എന്താ മുത്തശ്ശീ... “ മുത്തശ്ശി പറയുന്നതൊക്കെ ഒന്ന് മനസ്സിലിട്ട് ചിന്തിച്ച് ഞാൻ പറഞ്ഞു... “ അതിനിപ്പോൾ കാര്യമുണ്ട് കുട്ടാ... നീ വേറാരോടും പറയില്ലെങ്കിൽ മുത്തശ്ശി നിന്നോടൊരു രഹസ്യം പറയാം... “ കണ്ണുകൾ ചിമ്മിച്ചു കൊണ്ട് മുത്തശ്ശി അതു പറഞ്ഞപ്പോൾ അടക്കാനാവാത്ത ആകാംക്ഷയോടെ താൻ മുത്തശ്ശിയുടെ മുഖത്തേക്ക് മുഖം അടുപ്പിച്ച് ചോദിച്ചു... “ ഞാനാരോടും പറയില്ല
💬 Comments
View all comments