Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
ആ മോനെ നീയിതെവിടെയായിരുന്നെടാ രണ്ടുമൂന്നു ദിവസം ആയല്ലോ നിന്നെ കണ്ടിട്ട്..
അച്ചാച്ചാ ഞാൻ ഒരു ചെറിയ ട്രിപ്പ് പോയതല്ലേ. ദേ ഇന്നലെ രാത്രി എത്തി
ഹ്മ് ലേഖ കണ്ടില്ലേ നിന്നെ.
ഹ്മ് കണ്ടു കണ്ടു അമ്മ മുഖം കറുത്തിരിപ്പുണ്ട്.
പിന്നെ ഇല്ലാണ്ടിരിക്കുമോ നീയിത് എന്ത് ഭാവിച്ച ഇങ്ങിനെ നാടും തെണ്ടി നടക്കുന്നെ നിനക്ക് കോളേജ് ഒന്നും ഇല്ലേ.
ഞാൻ രണ്ടു ദിവസം ലീവേടുത്തു.
ദേ നിന്റ അമ്മ എന്നെഴാണ് പറയുന്നേ ഞാനാ നിനക്ക് എല്ലാത്തിനും വളം വെച്ചു കൊടുക്കുന്നെ എന്നാ പറയുന്നേ.
കോളേജ് ലീവാക്കിയുള്ള ഊര് ചുറ്റല് ഒന്നും വേണ്ട കേട്ടല്ലോ.
അച്ചാച്ചനെ അമ്മ വഴക്ക് പറഞ്ഞോ.
ദേ നീ ഇനി അവളോട് വഴക്കിനൊന്നും പോകേണ്ട നിന്റ അമ്മ പറയുന്നതിലും കാര്യമില്ലേ.
ഹ്മ് ശരി അച്ചാച്ചാ എവിടെ എന്റെ ഇന്ദിരാമ്മ
ഹ്മ് ചെല്ല് കാത്തിരിക്കുന്നുണ്ട് നിന്നെ രണ്ടു ദിവസമായിട്ട് കണ്ടിട്ടില്ലല്ലോ എന്ന് ഇപ്പൊ പറഞ്ഞ് പോയേ ഉള്ളു.
ആഹാ രാവിലെ തന്നെ എന്റെ ഇന്ദിരാമ്മയുടെ വായിൽ നിന്നും കേൾക്കേണ്ടി വരുമോ അച്ഛാച്ച.
ഹ്മ് വേണ്ടിവരും അതിന് തക്ക പണികൾ അല്ല നീയുണ്ടാക്കി വെക്കുന്നെ.
ഹ്മ് എന്നാ ഇനി വൈകിക്കുന്നില്ല അതുടെ കെട്ടേച്ചും വരാം അച്ചാച്ചാ എന്ന് പറഞ്ഞോണ്ട് രാഹുൽ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും മുന്നിൽ മുഖത്തു ദേഷ്യം വരുത്തി നിൽക്കുന്ന അമ്മയെ കണ്ടു.
എന്റെ അമ്മേ അമ്മക്ക് ഇപ്പോഴും എന്നോടുള്ള ദേഷ്യം മാറിയില്ലേ.
എന്ന് ചോദിച്ചോണ്ട് രാഹുൽ അമ്മയുടെ അടുത്തേക്ക് നിന്നു.
ദേ വേണ്ട എന്നോട് ഒന്ന് മിണ്ടുകയെ വേണ്ട രാഹുലെ നീ മാറിക്കെ എന്ന് ഉച്ചത്തിൽ
💬 Comments
View all comments