0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 249K

പറഞ്ഞോണ്ട് അമ്മ അച്ചാച്ചന്റെ അടുത്തേക്ക് നീങ്ങി.

ലേഖേ അവൻ വന്നില്ലേ ഇനിയെന്തിനാ നിങ്ങൾ രണ്ടുപേരും കൂടെ..

അച്ഛാ അച്ഛനാണ് അവനെ ഇങ്ങിനെയാക്കിയത്.

വന്നു വന്നു ഇപ്പൊ അവന് തീരെ അനുസരണയില്ലാണ്ടായിരിക്കുന്നു എങ്ങോട്ടാ പോണേ എപ്പോ വരുന്നു എന്നൊന്നും പറയാതെ കോളേജിൽ പോകാതെ തെണ്ടി നടക്കുവല്ലേ.

മതി മോളെ അവൻ വന്നില്ലേ.

ഹ്മ് ഇതാ പറഞ്ഞെ അച്ഛൻ അവനെ ഇങ്ങിനെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ടാ അവൻ ഓരോന്നും കാണിച്ചു കൂട്ടുന്നത്

അവൻ കൊച്ച് കുട്ടിയല്ലേ ലേഖേ ഈ പ്രായത്തിൽ ആൺകുട്ടികൾ ഇങ്ങിനെയൊക്കെ തന്നെയാ വളർന്നു കഴിഞ്ഞാൽ എല്ലാം ശരിയായിക്കോളും

അവൻ സന്തോഷിക്കട്ടെ മോളെ അതിനൊക്കെ വേണ്ടിയല്ലേ ഞാനും അവന്റെ അച്ഛനും എല്ലാം കഷ്ടപെട്ടെ.

നിനക്കറിയോ ഞാനി പ്രായത്തിൽ വീട്ടിലെ കയറാറുണ്ടായിരുന്നില്ല അതിനെ ചൊല്ലി എന്നും ഞാൻ അമ്മയുമായി വഴക്കായിരുന്നു അതൊക്കെ ഒരു കാലം..

ഹ്മ് നല്ല അച്ചാച്ചൻ പിന്നെങ്ങിനെ പേരകുട്ടി പറഞ്ഞാൽ അനുസരിക്കുമോ

അപ്പോയെക്കും രാഹുൽ അച്ഛമ്മയുടെ അടുത്തെത്തിയിരുന്നു.

അച്ഛമ്മേ എന്ന് വിളിച്ചോണ്ട് അകത്തേക്ക് ചെന്ന രാഹുലിനെ ഒന്ന് നോക്കി കൊണ്ട് അച്ഛമ്മ പിണങ്ങിയത് പൊലെ നിന്നു.

രണ്ടു ദിവസം രണ്ടേ രണ്ടു ദിവസം ഒന്ന് മാറി നിന്നതിനാണോ ഈ പിണക്കം എന്ന് പറഞ്ഞോണ്ട് രാഹുൽ അച്ഛമ്മയെ കെട്ടിപിടിച്ചോണ്ട് കവിളിൽ ഒരു മുത്തവും കൊടുത്തു.

മതി മതി നിന്റ ഈ ആളെ മയക്കൽ ഒക്കെ ഞാൻ കുറെ കണ്ടിട്ടുള്ളതാ.

അച്ഛമ്മേ ഇനി അച്ഛമ്മ കൂടെയെ വഴക്ക് പറയാനുള്ളൂ.

പിന്നെ വഴക്ക് പറയാണ്ട് ഈ തറവാട്ടിലെ ആകെ ഉള്ളൊരു ആൺതരിയാ നീ.

അച്ഛമ്മേ അതിനിപ്പോ എന്താ അച്ഛമ്മേ.

ഇനി അച്ഛമ്മയോട്

💬 Comments

View all comments