Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
പറയാതെ ഞാനെങ്ങോട്ടും പോകില്ല പോരെ.
വേണ്ട വേണ്ട എന്നോട് ഒന്നും പറയേണ്ട.
അച്ഛമ്മേ പിണങ്ങല്ലേ എന്റെ പോന്നു ഇന്ദിരാമ്മയല്ലേ.
ഇല്ലേൽ ഞാൻ മിണ്ടില്ല എന്ന് പറഞ്ഞോണ്ട് രാഹുൽ അരികിൽ നിന്നതും. അച്ഛമ്മ അവനെ നോക്കി ഒന്ന് ചിരിച്ചോണ്ട് അമ്മ വഴക്ക് പറഞ്ഞോ.
ഹ്മ് ഇല്ല പിന്നെ അച്ഛമ്മക്ക് എവിടുന്നു കിട്ടി ഇങ്ങിനെ ഒരു മരുമോളെ.
എന്താടാ എന്റെ മോൾക്ക് ഒരു കുഴപ്പം.
ഒരു കുഴപ്പവും ഇല്ല എപ്പോ നോക്കിയാലും മുഖം തെ ഇങ്ങിനെ കയറ്റി പിടിച്ചോണ്ട് നടക്കും അല്ലാതെ ഒരു കുഴപ്പവും ഇല്ല.
അച്ഛമ്മ ഒന്ന് ചിരിച്ചോണ്ട് ദേ അവൾ കാണേണ്ട ചെക്കാ പിന്നെ അത് മതി.
ഹോ അപ്പൊ അച്ഛമ്മക്കറിയാം അല്ലേ.
ദേ മിണ്ടാതിരുന്നേ അവൾ കേട്ടോണ്ട് വരും കേട്ടോ.
ഹോ കേൾക്കട്ടെ ഞാൻ ഉള്ളത് തന്നെ അല്ലേ പറഞ്ഞെ ദേ നോകിയെ എപ്പോഴും കവിളും വീർപ്പിച്ചോണ്ട് എന്ന് പറഞ്ഞ് തിരിഞ്ഞതും അമ്മയുടെ മുഖത്തേക്കായിരുന്നു.
അയ്യോ അച്ഛമ്മേ.
എന്താ മോനെ.
അമ്മകണ്ട് എന്നാ തോന്നുന്നേ.
ഹ്മ് നന്നായിപ്പോയി എന്റെ മോളെ പറ്റി ഇല്ലാത്തതു പറഞ്ഞതല്ലേ അനുഭവിച്ചോ ഞാൻ അമ്മേടേം മോന്റെയും ഇടയിലേക്ക് വരത്തെ ഇല്ല.എന്ന് പറഞ്ഞ് അച്ഛമ്മ തിരിഞ്ഞു നിന്നു ചിരിച്ചു.
ഹോ അമ്മയെ കുറിച്ചുള്ള കംപ്ലയിന്റ് പറയാൻ ആണല്ലേ മോൻ അച്ഛമ്മേടെ അടുത്തേക്ക് വന്നേ.
ഞാനൊന്നും പറഞ്ഞില്ല.
ഞാൻ കേട്ടതാണല്ലോ അച്ഛമ്മയും മോനും കൂടെ.
അല്ലേൽ തന്നെ ഞാനെന്തിനാ അമ്മയെ കുറ്റം പറയുന്നേ.
ദേ മര്യാദക്ക് റൂമിൽ ചെന്നിരുന്നു വല്ലതും പഠിക്കാൻ നോക്കെടാ എന്നിട്ട് അമ്മയെ പറ്റി നാടൊട്ടാകെ പറഞ്ഞ് നടക്കാം.
ഞാനാരോടും ഒന്നും
💬 Comments
View all comments