Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
പറഞ്ഞില്ല ഞാനെന്റെ അച്ഛമ്മേടെ അടുത് ഇരിക്കുന്നത് കണ്ണിൽ പിടിക്കുന്നില്ല അല്ലെ.
മോനെ എന്നെ അതിലേക്കു വലിച്ചിഴക്കേണ്ട കേട്ടല്ലോ.
ആഹാ അപ്പൊ അച്ഛമ്മയും കയ്യൊഴിഞ്ഞോ ഈ അച്ഛമ്മയെയാണോ ഞാനിത്രയും കാലം വിശ്വസിച്ചേ.
അത് കേട്ട് അമ്മയുടെ മുഖത്തു ചെറിയ പുഞ്ചിരി വന്നു.
കണ്ടോ അച്ഛമ്മേ നിങ്ങടെ മരുമോൾ ഇല്ലെ ഭയങ്കര അഭിനേത്രിയാ.
എടാ മതി മതി നിന്നു കൊഞ്ചാതെ വല്ലതും പഠിക്കാൻ നോക്ക്.
ഹോ ഞാൻ പഠിച്ചോളാം പോരെ.
ഹ്മ് ഈ വർഷത്തെ റിസൾട്ട് വരട്ടെ അപ്പോഴല്ലേ ബാക്കി.
ഹോ എല്ലാ വർഷത്തെയും പൊലെ തന്നെ ഈ വർഷവും കേട്ടല്ലോ.
ഹ്മ് നമുക്കു കാണാം അപ്പോഴല്ലേ ഇതിന്റെ ബാക്കി കിടക്കുന്നെ.
ഹോ ആയിക്കോട്ടെ എന്നും പറഞ്ഞോണ്ട് തല വെട്ടിച്ചോണ്ട് രാഹുൽ മുകളിലേക്കു തന്നെ കയറി പോയി.
അവന്റെ ആ പോക്ക് കണ്ടു ലേഖ ചിരിച്ചോണ്ട് ഇങ്ങിനെ ഒരുത്തൻ.
എന്റെ ലേഖേ അവൻ പഠിക്കാൻ ഒക്കെ മുന്നിൽ തന്നെ അല്ലെ പിന്നെന്തിനാ അവനെ നീ.
അതിലൊന്നിലും പിറകിൽ അല്ല അമ്മേ എന്നാലും അവൻ പോയിട്ട് രണ്ടു ദിവസം ആയില്ലേ.
ഹ്മ് എന്നാ ഇനി അവനോടു തർക്കിക്കാൻ നിൽക്കേണ്ട കേട്ടല്ലോ.
ഇല്ല അമ്മേ ഞാൻ അവനോട് ഒന്ന് പറഞ്ഞെന്നേയുള്ളൂ.
അമ്മേടെ പേരക്കുട്ടിയെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല.
ഹ്മ് അവൻ ആസ്വദിക്കട്ടെ മോളെ ഇപ്പോയല്ലേ അവനെക്കൊണ്ട് പറ്റു കുറച്ചൂടെ കഴിഞ്ഞാൽ പിന്നെ ഉത്തരവാദിത്യങ്ങൾ ആയില്ലേ.
ഹ്മ് അതാ ഞാനും ഒന്നും പറയാത്തെ.
അല്ല ശ്രുതിമോളെവിടെ ലേഖേ.
അവൾ ദേ അപ്പുറത്തുണ്ട് വാശിയിലാ.
അതെന്തേ.
അവന്റെ കൂടെ പിറപ്പല്ലേ ആ വാശി അവൾക്കും ഉണ്ടാകാതിരിക്കില്ലല്ലോ.
💬 Comments
View all comments