Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
അതെന്തേ മോളെ.
അവനിങ്ങനെ കറങ്ങി നടക്കുവാ എന്നെ എങ്ങോട്ടും പറഞ്ഞു വിടില്ല എന്നൊക്കെ പറഞ്ഞോണ്ട് പെണ്ണ് വാശിയിലാ.
അച്ഛമ്മ ഒന്ന് ചിരിച്ചോണ്ട് അവൻ ആൺകുട്ടിയാ എന്ന് പറഞ്ഞ് കൂടായിരുന്നോ.
ഹ്മ് എന്നിട്ട് വേണം പെണ്ണ് എന്റെ നേരെ ചാടാൻ ആൺകുട്ടികൾക്കെന്താ കൊമ്പുണ്ടോ എന്നൊക്കെ ചോദിച്ചോണ്ട്.
അവള്ക്ക് അച്ഛൻ വന്നിട്ട് പോകാം എന്ന് പറഞ്ഞില്ലേ.
ഹ്മ് അതൊക്കെ പറഞ്ഞതാ കേൾക്കണ്ടേ.
ഹ്മ്
ചേട്ടന് കോളേജിലും പോകേണ്ട പഠിക്കും വേണ്ട എല്ലാത്തിനും അമ്മ സമ്മതിച്ചിട്ടാ എന്നൊക്കെയാ പറയുന്നേ.
പഴയ കാലം ഒന്നുമല്ലല്ലോ ലേഖേ അവൾക്കും കാണില്ലേ ആഗ്രഹങ്ങൾ ഒക്കെ അവനെ പൊലെ ഊര് ചുറ്റി നടക്കാൻ.
അതെ ഉള്ളു പെണ്ണിന്. എന്നെ പേടിച്ചാ.
ഹ്മ് രാജീവ് ഇപ്പൊ അടുത്തെങ്ങാനും വരുമെന്ന് പറഞ്ഞാരുന്നോ മോളെ.
ഹ്മ്.
എന്നാ അവളെ കൂട്ടി എങ്ങോട്ടെങ്കിലും ഒക്കെ ഒന്ന് പോയി വരാൻ പറ.
ഹ്മ് ഞാൻ പറയേണ്ട ആവിശ്യം ഒന്നുമില്ല അമ്മേ അതൊക്കെ മുന്നേ തന്നെ അവൾ പറഞ്ഞ് ഉറപ്പിച്ചേക്കുകയാ.
ആഹാ എന്നിട്ടാണോ അവളിങ്ങനെ ഒക്കെ പറയുന്നേ.
ഇതിപ്പോ ലീവ് ചോദിച്ചു വാങ്ങിയിട്ടാനെത്രെ വരവ്.
ഹ്മ് അതെന്തായാലും നന്നായി അവൾക്ക് സമാദാനം ആകുമല്ലോ അല്ലെ.
ഞാൻ പറഞ്ഞിട്ടില്ല അവളോട്.
ആ പെണ്ണിനെ ദേഷ്യം പിടിപ്പിക്കാനായിട്ട്.
കുറച്ചൊക്കെ.
ഹ്മ്. ശരി ശരി.
അച്ഛനെവിടെ ലേഖേ.
അവനോടു ഏതാണ്ടൊക്കെ പറഞ്ഞോണ്ട് മുന്നിലോട്ടു പോകുന്നത് കണ്ടു.
അതും പറഞ്ഞോണ്ട് ലേഖ റൂമിലേക്ക് നടന്നു.
അതെ സമയം രാഹുൽ മുകളിലെ റൂമിലേ ബെഡിലേക്കി കിടന്നോണ്ട് ഫോൺ എടുത്തു.
രണ്ടുമൂന്നു തവണ റിങ് ചെയ്തപ്പോയെക്കും അങ്ങേ തലക്കൽ നിന്നും രേഷ്മയുടെ ശബ്ദം അവൻ
💬 Comments
View all comments