Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
കാർ പാർക്കിങ്കിൽ എത്തിയതും അതിൽനിന്നും രണ്ട് പേർ പുറത്തേക്കിറങ്ങി എൻട്രൻസ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.
രാഹുൽ അവര് കാണാതിരിക്കാനായി കൂടുതൽ മറഞ്ഞു.
അവര് അവനെ മറികടന്നു പോയതും രാഹുലിന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. .
രാഹുൽ വേഗം തന്നെ അവർ പോകുന്നതിനെ പിറകെ അവരറിയാതെ നടന്നു.
അവളുടെ തോളിൽ അയാളുടെ കൈ പതിച്ചു ഇടയ്ക്കിടയ്ക്ക് അവൾ പിറകോട്ടു വലിയും പൊലെ തോന്നി. അവർ രണ്ടുപേരും അതുപോലെതന്നെ അവരുടെ റൂമിലേക്ക് കയറിപോയതും രാഹുൽ റിസെപ്ഷനിലേക്ക് ഓടി.
റിസെപ്ഷനിൽ അഖില ഇരിക്കുന്നത് കണ്ടപ്പോൾ രാഹുൽ അവളുടെ അടുത്തേക്ക് മാന്യമായി നടന് ചെന്നു.
ഹായ് അഖില.
ഇതെന്തേ പുറത്തു പോയില്ലേ.
ഓ പുറത്തേക്കിറങ്ങിയപ്പോഴാ എന്തോ മറന്നപോലെ തോന്നിയെ.അതാ തിരിച്ചു വന്നേ.
അല്ലല്ലോ രാഹുലിന്റെ മുഖം കണ്ടിട്ട് എന്നോട് എന്തോ ചോദിക്കാൻ ഉള്ള പോലെയുണ്ടല്ലോ ചോദിച്ചോടോ എന്താണേലും.
അഖില ഞാൻ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല നിങ്ങളുടെ കസ്റ്റമേഴ്സിന്റ സ്വകാര്യതയിൽ കൈ കടത്തുകയാണെ ന്നൊന്നും വിചാരിക്കില്ല എങ്കിൽ ചോദിക്കാം.
രാഹുലെ എന്തിനാ വെറുതെ ഒരു മുഖവുര അതിന്റെ ആവിശ്യം ഉണ്ടോ നമ്മൾ തമ്മിൽ.
അഖില ഇത്.
.രാഹുലിനെന്താണ് അറിയേണ്ടത് ചോദിച്ചോടോ.
അഖില ദേ ആ 305 റൂമിൽ.
ഹോ അതാണോ കാര്യം എന്താ അവരെ മുൻപരിജയം വല്ലതും.
ഏയ് ഇല്ല
പിന്നെ.
അല്ല ആരാ എന്നറിയാൻ.
അങ്ങിനെ പുറത്തു വിടരുത് എന്നാണ് ഞങ്ങളുടെ നിയമം.
അതറിയാം അതുകൊണ്ടല്ലേ ഞാൻ ചോദിക്കാൻ മടിച്ചത്.
വേറെ ആരോടും ഷെയർ ചെയ്യരുത് നിനക്കറിയാല്ലോ അത്രയും സ്ട്രിക്റ്റ് ആയിട്ടാണ് ഞങ്ങൾ ഇത് കൊണ്ട് നടക്കുന്നത്.
നാളെ അവർക്കൊരു പ്രോബ്ലം വന്നാൽ.
💬 Comments
View all comments