0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 223.2K

രണ്ടുപേർക്കും ഒരേ സ്പെഷ്യൽ അല്ലേ പെണ്ണെ അതായിരിക്കും.

ഹ്മ്മ്.

എന്നാ കുടിച്ചു കഴിഞ്ഞേൽ ഇതൊന്നു നേരെയാകിക്കേ എന്നുള്ള രേഷ്മയുടെ ചോദ്യം കേട്ട് രാഹുൽ അവളെ ഒന്ന് നോക്കി.

നോക്കേണ്ട ഇതൊക്കെ ഭർത്താക്കന്മാരുടെ കടമയാ.

അതുകൊണ്ടൊന്നും ഒരു ഭർത്താവും താഴെ പോകില്ല കേട്ടോടാ.

ഓക്കേ മാഡം.

ഡ്രസ്സിങ് എല്ലാം കഴിഞ്ഞു അവർ ഇറങ്ങി.

നേരെ റീസെപ്ഷനിലേക്ക്.

ഹാ അഖില.

ഇതെന്റെ രേഷ്മക്കുട്ടി എന്ന് പറഞ്ഞോണ്ട് രാഹുൽ അഖിലക് രേഷ്മയെ പരിചയപ്പെടുത്തി കൊടുത്തു.

കുറച്ചുനേരം അഖിലയും രേഷ്മയും തമ്മിൽ സംസാരിച്ചോണ്ട് നിന്നു.

അതെ അഖില പുള്ളിക്കാരത്തി സംസാരിച്ചു തുടങ്ങിയാൽ പിന്നെ വിടില്ല കെട്ടോ ഭയങ്കര കത്തിയാ എന്നുള്ള രാഹുലിന്റെ കമന്റ്‌ കേട്ടു രേഷ്മ അവനെ ഒന്ന് നോക്കി.

അവളുടെ ആ നോട്ടം അഖില കണ്ടു.

അഖിലക് ചിരി വരുന്നുണ്ടായിരുന്നു.

ഓക്കേ അഖില ഞങ്ങൾ ഒന്ന് പുറത്തൊക്കെ പോയിട്ട് വരാം.

ഹ്മ്മ്.ഓക്കേ ഓക്കേ.

സൂക്ഷിച്ചോണെ ആളൊരു.പുലിയാ

ഹോ ഇനി നീ കൂടെ പറയേണ്ട ആവിശ്യം ഉണ്ടായിരുന്നുള്ളു.അല്ലെടി രേഷ്മക്കുട്ടി എന്ന് പറഞ്ഞോണ്ട് രേഷ്മയെ തോളിൽ പിടിച്ചതും രേഷ്മ അവന്റെ കൈ നൈസായിട്ട് തട്ടി മാറ്റി.

അതുകണ്ടുകൊണ്ട് നിന്ന അഖില രാഹുലിനെ നോക്കി.ഒന്ന് ചിരിച്ചോണ്ട്.

ഹ്മ്മ് ഹ്മ്മ് ബാക്കി വഴിയേ എന്ന് പറഞ്ഞതും രാഹുൽ ഹോ. ആയിക്കോട്ടെ എത്ര ആയാലും എന്റെ രേഷ്മക്കുട്ടിയല്ലേ.

അതും പറഞ്ഞു അവർ ഇറങ്ങി.

കുറച്ചു ദൂരം നടന്നതും രേഷ്മ അവനെ ഒന്ന് പിടിച്ചു നിറുത്തി.

ആ പെണ്ണിനെ കാണുമ്പോൾ കുറച്ചു ഇളക്കം കൂടുതലാ അല്ലേ.

ആരെ കാണുമ്പോൾ.

ദേ രാഹുലെ എന്നാ ഞാൻ വിളിക്കാൻ ആഗ്രഹിക്കുന്നെ അറിയാല്ലോ.

ഹോ

💬 Comments

View all comments