Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
അതോ.
ഹ്മ്മ്.
അത് എന്റെ ഈ രാഹുലിന്റെ നെഞ്ചിൽ ചാഞ്ഞു കിടക്കാൻ.
ദേ ഈ നെഞ്ചിൽ തലവെച്ചു കൈകൾ കോർത്തു കിടക്കാൻ.എന്തെ.
ഹോ ആയിക്കോട്ടെ പെണ്ണെ
എന്നാൽ വാ ഇപ്പൊ നമുക്കു വേഗം പോയിട്ട് വരാം
അതും പറഞ്ഞോണ്ട് നടക്കാൻ തുടങ്ങി രണ്ടുപേരും
കുറച്ചു നേരമേ ആയിട്ടുള്ളു എങ്കിലും നിനക്ക് ഇവിടം ഇഷ്ടമായില്ലേ രേഷ്മക്കുട്ടി എന്നുള്ള രാഹുലിന്റെ ചോദ്യംകേട്ടതും
ഹ്മ്മ്. ഇഷ്ടമായെന്നോ. നീ കൂടെ ഇല്ലേ പിന്നെ ചോദിക്കാണോ.
ഓരോ കാൽച്ചുവടുകളും രണ്ടുപേരുടെയും സ്നേഹം ഊട്ടി ഉറപ്പിച്ചപോലെയായിരുന്നു.
ടൗണിലെ ഇടുങ്ങിയ വഴികളിലൂടെ നടക്കുമ്പോഴും രണ്ടുപേരുടെയും കൈകൾ വേർപെടാതിരുക്കാൻ അവർ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു.
ഇടയ്ക്കു രേഷ്മ അവന്റെ തോളോട് ചാരിയും ഓരോ തമാശകൾ പറഞ്ഞു നടക്കുമ്പോൾ അവളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ ആയി തോന്നി അവൾക്ക്.
രാഹുലെന്ന അവളുടെ പ്രായത്തിനേക്കാളും കുറഞ്ഞ അവളുടെ ഏട്ടനിൽ അവളുടെ മനസ്സ് അത്രയും അടിമപ്പെട്ടു പോയ പൊലെ.
ഇരുട്ടിനെ പകലാക്കിയ രാത്രിയായിരുന്നു
അന്ന്.
ചിരിയും തമാശയും ഓരോരുത്തർ രേഷ്മയെ നോക്കി രസിക്കുന്നതു അവളെ കാണിച്ചും രണ്ടുപേരും പരസ്പരം കളിയാക്കിയും പോന്നു.
രേഷ്മയുടെ ചിരിയും തമാശയും കണ്ടപ്പോൾ അവളെല്ലാം മറന്നാണ് തന്റെ കൂടെ ജീവിക്കുന്നതെന്ന് രാഹുലിന് തോന്നി.
തിരിച്ചു പോരുന്ന വഴിയേ രാഹുൽ അവളുടെ നെറ്റിയിൽ ചുംബിച്ചോണ്ട്.
എന്റെ രേഷ്മക്കുട്ടിക്ക് ലെച്ചുവിനെയും ശ്രീകുട്ടിയെയും മിസ്സ് ചെയ്യുന്നുണ്ടോടി എന്നുള്ള രാഹുലിന്റെ ചോദ്യം കേട്ടതും.
അവളുടെ കണ്ണ് ഒരു നിമിഷം കലങ്ങി.
എന്തെ ഇപ്പൊ അങ്ങിനെ ചോദിക്കാൻ.
അല്ല നിന്റെ ചിരിയും കളിയും ഒക്കെ കാണുമ്പോൾ എന്നുന്നേക്കുമായി എന്റേതാക്കിയാലോ എന്ന് തോന്നിപോയി അതാ ചോദിച്ചേ.
രേഷ്മ
💬 Comments
View all comments