Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
രേഷ്മ നിന്റെകൂടെയുണ്ടോ.
അഖില കുറച്ചു നേരം മിണ്ടാതെ നിന്നു.
എന്താ നി ഭയന്നോ എന്നുള്ള അഖിലയുടെ ചോദ്യം.
അപ്പൊ അവൾ നിന്റെ കൂടെയുണ്ട് അല്ലേ.
ഹ്മ്മ് നി പേടിക്കേണ്ടെടോ നിന്റെ പെണ്ണിനെ ആരും കൊണ്ടുപോയിട്ടൊന്നുമില്ല എന്റെ കൂടെയുണ്ട്.
ഹാവൂ എന്ന് വലിയ ശബ്ദത്തിൽ ശ്വാസം വിടുന്നത് കേട്ടപോലെ അഖില ചിരിച്ചോണ്ട്.
ബാലേട്ടന്റെ പെണ്ണിനെ തട്ടിയെടുത്തതും പോരാ എന്നുള്ള കമെന്റ് കേട്ടപ്പോ.
ഞാൻ ഒന്ന് ചിരിച്ചു.
എല്ലാം പറഞ്ഞോ.
ഹ്മ്മ് പറഞ്ഞു. പാവം ഇതിനെ എന്തിനാടാ.
ഹോ അഖില നിനക്കറിയില്ലേ ഞാൻ അങ്ങിനെയൊന്നും ആരെയും.
ഹ്മ്മ് അറിയാം അറിയാം.
ഹാ നിങ്ങളിപ്പോ എവിടെയാ.
റൂമിലാണോ.
എന്താ കാണാതിരിക്കാൻ കഴിയുന്നില്ലേ നിനക്ക്.
ഇവിടെ ഒരാളും അങ്ങോട്ട് വറാൻ വേണ്ടി തിരക്ക് കൂട്ടുകയാ.
നിങ്ങളിപ്പോ എവിടെയാ അഖില.
ഞങ്ങൾ ദേ വലതു വശത്തെ സ്റ്റേയർ ഇറങ്ങി കുറച്ചു മുന്നോട്ടു വാ അപ്പൊ കാണാം.
ഹ്മ്മ് രാഹുൽ അതും പറഞ്ഞോണ്ട് വേഗം അങ്ങോട്ടേക്ക് നടന്നു.
രണ്ടു പേരും എന്തോ പറഞ്ഞു ചിരിക്കുന്നത് ആണ് കണ്ടത്.
ഒന്ന് പറഞ്ഞിട്ടു വന്നൂടെ മനുഷ്യൻ അവിടെ ഇരുന്നു പ്രാന്ത് പിടിച്ചു.
ഉറങ്ങുക അല്ലായിരുന്നോ അതാ വിളിക്കാതെ പൊന്നെ.
ഹ്മ്മ്.
എന്താ അഖില നിനക്കും ഉറക്കം വരുന്നില്ലേ.
ഇല്ലാല്ലോ അതുകൊണ്ടല്ലേ നിന്റെ എല്ലാ കഥകളും മനസ്സിലാക്കാൻ പറ്റിയെ.
എല്ലാം പറഞ്ഞോ.
ഹ്മ്മ് ഇനി വല്ലതും പറയാനുണ്ടോ എന്ന് നിങ്ങള് അല്ലേ പറയേണ്ടത്.
എന്നിട്ട് എന്ത് തോന്നി നിനക്ക്.
ഹോ വല്ലാത്ത സാധനം തന്നെയാ നീ.
ഇതുപോലെ ഒന്നിനെ വളച്ചു കൊണ്ട് നടക്കാൻ . നിന്റെ കഴിവ് ഞാൻ സമ്മതിച്ചു
💬 Comments
View all comments