0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 245.9K

ആഹാ അത് ദേഷ്യം വന്നപ്പോ പറഞ്ഞതല്ലേ.

ദേഷ്യം വന്നാൽ അങ്ങിനെയാണോ പറയുക.

പിന്നെ.

എന്തേലും ഒരു തമാശ പറയുമ്പോഴേക്കും ഇങ്ങിനെ മുഖം കൂർപ്പിച്ചോണ്ടിരുന്നാൽ

പിന്നെ ആരായാലും പറഞ്ഞുപോകില്ലേ

അതിപ്പോ ഇത്ര വലിയ തെറ്റാണോ.

വേണ്ട ഇനി ഒന്നും പറയേണ്ട എന്നെ എന്റെ വീട്ടിലാക്കി തന്നേര്.

ഏതു വീട്ടിൽ.

ഞങ്ങടെ വീട്ടിൽ.

നിങ്ങടെ അച്ഛന്റെ അടുത്തോ ആ പാവം മാഷ് എങ്ങിനെ സഹിച്ചോ എന്തോ.

എന്ത് നല്ല മനുഷ്യന ദൈവമേ എന്റെ അമ്മായി അച്ഛൻ അതിനു ഇങ്ങിനെ ഒരുത്തിയെ ആണല്ലോ മകളായ് കൊടുത്തത്.

എന്നെ ആരും സഹിക്കുകയൊന്നും വേണ്ട ഞാൻ പറഞ്ഞോ നിന്നോട് എന്നെ സഹിക്കാൻ ഇല്ലാലോ.

ദേ വീണ്ടും എന്നെ ചൊറിയാൻ വരല്ലേ.

വരും നല്ലോണം ചൊറിയും.

ആഹാ എന്നാപ്പിന്നെ അതും കൂടെ കഴിഞ്ഞിട്ട് പോയാമതി.

എന്ന് പറഞ്ഞോണ്ട് രാഹുൽ കുറച്ചു മാറി മൂത്രമൊഴിക്കാൻ ഇരുന്നതും.

രേഷ്മ അവനെ നോക്കി കൊണ്ട് നിന്നു.

മൂത്രമൊഴിച്ചു കഴിഞ്ഞതും.

രേഷ്മ ദേ അത് കുടുങ്ങേണ്ട.

എന്ത്.

അത് തന്നെ.

ഹോ അപ്പൊ പേടിയുണ്ട് അല്ലേ.

എനിക്കെന്തു പേടി.

ഞാൻ പറഞ്ഞെന്നേയുള്ളൂ.

അവളുടെ നിഷ്കളങ്കമായ പറച്ചിൽ കേട്ടു രാഹുലിന് ചിരിവന്നെങ്കിലും അവനതു പുറത്തു കാണിച്ചില്ല.

കുറച്ചു നേരം കൂടെ അവനവിടെ നിന്നതും.

വാ രാഹുലെ പോകേണ്ടേ.എന്ത് കണ്ട് നിൽക്കുകയാ അവിടെ.

കുറച്ചൂടെ കഴിയട്ടെ എന്നിട്ട് പോകാം.

പറ്റില്ല ഇപ്പൊ തന്നെ പോകണം.

ആഹാ അങ്ങിനെയുണ്ടേൽ ഒറ്റക്കങ്ങു പൊക്കോ.

അതുകേട്ടതും രേഷ്മ ഡോർ തുറന്നു പുറത്തേക്കിറങ്ങി.നിന്നു.

എന്തിനാ ഇറങ്ങിയേ.

പോകാൻ.

ഒറ്റക്കോ..

പിന്നെ നീയല്ലേ പറഞ്ഞെ ഒറ്റയ്ക്ക് പോകാൻ.

ദേ കളിക്കാൻ നിക്കല്ലേ

💬 Comments

View all comments