Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
വേഗം കയറു.
വിജനമായ റോഡ് ആണ്.
നമ്മുടെ നാടല്ല.അതോർമ്മ ഉണ്ടായിക്കോട്ടെ.
ഹോ ആ ഓർമ പറയുമ്പോ ഓർക്കണമായിരുന്നു.
ഹ്മ്മ് എന്നാപ്പിന്നെ ഒറ്റക്കങ് വാ എന്ന് പറഞ്ഞോണ്ട് രാഹുൽ വണ്ടിയിൽ കയറി വണ്ടി കുറച്ചു മുൻപോട്ടു പോയി.
രേഷ്മ അതെ നിൽപ് അവിടെ തന്നെ നിന്നു.
അവൻ കുറച്ചു മുൻപോട്ട് പോയതും രേഷ്മക്ക് ഭയം വന്നു തുടങ്ങി അവൾ അറിയാതെ അവളുടെ കാലുകൾ മുന്നോട്ടു നടക്കാൻ തുടങ്ങി.
വളഞ്ഞു തിരിഞ്ഞു കിടക്കുന്ന റോട്ടിനിരുവശവും കാട് നിറഞ്ഞു കിടക്കുന്നു.
പിറകെ ഒന്ന് രണ്ടു ലോറികൾ അവളെ കടന്നു മുൻപോട്ടു പോയി രാഹുൽ കുറച്ചു ദൂരെയാണ് അവള്ക്ക് കാണാൻ സാധിക്കുന്നില്ലായിരുന്നു.
ദേവി എന്നു വിളിച്ചു പ്രാർത്ഥിച്ചോണ്ടിരുന്ന അവളുടെ പിറകിൽ നിന്നും ഓൺ വലിയ ശബ്ദത്തിൽ മുഴങ്ങിയതും അവളാകെ പേടിച്ചു പോയി.
എന്നാ അമ്മ സാവുരതുക്ക് നമ്മ വണ്ടിതാൻ കിടച്ചതാ.
ഓരോന്ന് ഇന്ത പാതിരാത്രിയിൽ തൊല്ലകൊടുക്കിറതുക്കാക്ക എന്നൊക്കെ പറഞ്ഞോണ്ട് ആ ലോറിയും അവളെ കടന്നു പോയി.
അവളുടെ നോട്ടവും ഭാവവും കണ്ടപ്പോൾ അവള്ക്ക് വല്ലാത്ത ഭയം വന്നിരുന്നു.
കുറച്ചൂടെ മുന്നോട്ടു നടന്നതും ആരോ അവളെ പിറകിൽ നിന്നും പിടിച്ചു വലിച്ചതും അവൾ അമ്മേ എന്ന് ഉച്ചത്തിൽ നിലവിളിച്ചതും ഒരുമിച്ചായിരുന്നു.
ആ കൈകൾ അവളെ വലിച്ചോണ്ട് പോകുന്നപോലെ തോന്നി അവള്ക്ക്.
ആരാ നിങ്ങള് ആരാ എന്നെ വീടു എന്ന് പറഞ്ഞോണ്ടിരുന്നു അവൾ.
ഇരുട്ടിൽ നിന്നും മാറി വെളിച്ചത്തിന്റെ നേരിയ വെട്ടത്തിൽ എത്തിയതും അവൾ തന്നെ പിടിച്ചിരിക്കുന്ന കൈകൾ കണ്ട് ശ്വാസം വലിച്ചു വിട്ടുകൊണ്ട് അവനെ ഒന്ന് നോക്കി.
മതിയോ ഒറ്റക് നടന്നത് മതിയോ എന്ന്.
💬 Comments
View all comments