0%

Chapter Title : രാഹുലിന്റെ കുഴികൾ 8 [SAiNU]

Author : SAINU Read All Parts 8.9K

ഇത് കുടിച്ചോ എന്ന് പറഞ്ഞോണ്ട് അമ്മ അവനു നേരെ ചായ കപ്പ്‌ നീട്ടി..

വേണ്ട അമ്മ തന്നെ കുടിച്ചോ.
എനിക്ക് ഞാൻ ഉണ്ടാക്കിക്കോളാം എന്ന് പറഞ്ഞോണ്ട് രാഹുൽ അടുക്ജലയിലേക്ക് നീങ്ങി.

ശ്രുതി എഴുനേറ്റില്ലേ അമ്മേ.

ആഹാ ഇത് നല്ല ചോദ്യം. ഇന്ന് ഞായറാഴ്ചയാ ഇന്നവൾ എഴുന്നേൽക്കാൻ പതിനൊന്നു മണിയെങ്കിലും ആകും..
നിനക്കറിയില്ലേ.

ഹോ മകളെ അങ്ങിനെ തന്നെ ശീലിപ്പിച്ചോ കെട്ടിച്ചു വിട്ടാലും ഈ ശീലം തന്നെ കൊണ്ട് നടക്കാൻ പറയണം കേട്ടോ.

അതെ നിന്റെ അനിയത്തിയല്ലേ നിനക്ക് പറഞ്ഞു കൊടുത്തൂടെ എന്ന് പറഞ്ഞോണ്ട് ലേഖ അവനെ നോക്കി.

എന്നിട്ട് വേണം അവളെന്റെ മേലോട്ടു കയറാൻ.
അല്ലെങ്കിലേ വയ്യ ഇനി അവളോട്‌ വഴക്കിട്ടു തർക്കിക്കാൻ നേരമില്ല.

ഹോ അപ്പൊ അതാണ് നേരത്തെ എഴുനേറ്റത്തു അല്ലേ.

ആദ്യം ചായ കുടിക്കട്ടെ എന്നിട്ട് പറയാം എന്ന് പറഞ്ഞോണ്ട് ഞാൻ അടുക്കളയിൽ കയറി ചായ ഉണ്ടാക്കാൻ തുടങ്ങി.

അത് കണ്ടുകൊണ്ടാണ് അച്ചാച്ചൻ അങ്ങോട്ട്‌ വന്നത്.

അല്ല നിനക്കണോ ഇന്ന് അടുക്കള ഡ്യൂട്ടി.

അച്ഛാച്ച കളിയാക്കല്ലേ ഞാനൊരു ചായ എടുക്കാൻ വന്നതാ.

നിങ്ങടെ പുന്നാര മരുമോൾ ഉണ്ടാക്കി തരില്ല എന്ന് പറഞ്ഞു.
അതാ ഞാൻ തന്നെ ഇറങ്ങിയേ.

ഞാനെപ്പോയാടാ നിന്നോട് തരില്ല എന്ന് പറഞ്ഞെ..
എന്നുള്ള അമ്മയുടെ കലിപ്പൻ സ്വരം കേട്ടതും.

പെട്ടു വെറുതെ അച്ചാച്ചന്റെ മുന്നിൽ ആളാകാൻ പറഞ്ഞത് പൊല്ലാപ്പാകുമോ ചിലപ്പോ രണ്ടു ദിവസത്തേക്ക് ഫുഡ് തന്നെ കിട്ടിയെന്നു വരില്ലാ എന്നൊക്കെ മനസ്സിൽ വിചാരിച്ചു കൊണ്ടിരിക്കെ.

പറയെടാ ഞാനെപ്പോഴാ പറഞ്ഞെന്നു.

നിനക്ക് നീട്ടിയ ചായ നി വേണ്ടാ എന്ന് പറഞ്ഞിട്ടല്ലേ ഞാൻ കുടിച്ചേ..പറയെടാ

💬 Comments

View all comments