0%

Chapter Title : രാജഹംസം

Author : kkstories Read All Parts 114

സംഭവിച്ചിരിക്കുന്നു". ധൂതൻ വെപ്രാളത്തോടെ വിതുമ്പി.. രാജാവിന് വ്യക്തത ലഭിച്ചില്ലായിരുന്നു. "എന്ത്.. തെളിച്ച് പറയു ചാള്ളൂരാ.." രാജാവ് പരവശനായി.. "രാജ... സിദ്ധാർത്ഥകുമാരൻ മരണപ്പെട്ടിരിക്കുന്നു.." പണിപ്പെട്ട് ആ ഒറ്റവാക്കോടെ അവൻ മിഴികൾ നനഞ്ഞ മുഖം താഴ്ത്തി..ഗൗരയുടെ കാതിൽ ഇടിമുഴക്കമുണ്ടായി.. രാജാവ് സ്തബ്ദമായി യാഗവേദിയിൽ തകർന്നിരുന്ന് പോയി.. "എന്താണ് സംഭവിച്ചത് വ്യക്തമായി പറയു.. സിദ്ധാര്ഥന് എന്തു സംഭവിച്ചെന്നറിയാതെ മഹാരാജാവിനെ പോലെ ഞങ്ങളും അക്ഷമരാണ് അപ്പോഴാണങ്ങയുടെ മൗനം.. ദയവായി പറയൂ.. " മഹാഗുരു കുലാദിയാണ് അപ്പോൾ ചോദിച്ചത്..." കുമാരന്റെ മരണത്തിന് കാരണം മഹാമന്ത്രിക്ക് സംഭവിച്ച ആപത്താണ് ഗുരോ.. അദ്ധേഹത്തിനെന്തോ ആപത്തുണ്ടെന്ന വാക്യം കേട്ട് വിജയാനന്തരം വീണ്ടും വനാന്തരങ്ങളിലേക്ക് പോയതാണ്.. പിന്നീട് ലഭ്യമായത് കുമാരന്റെ ഉടയും ആഭരണവും രക്തം കലർന്ന വിധത്തിലാണ്.. അതിനർത്ഥം അദ്ധേഹം.. അദ്ധേഹം മരിച്ചെന്ന് തന്നെയല്ലെ" ഇത് കേട്ടതോടെ തളർന്നിരുന്നു പോയ വിക്രമരഥൻ ചാടിയെഴുന്നേറ്റു ഭഗവാൻ കാലഭൈരവന് നേരേ തന്റെ പെരുവിരൽ മുറിച്ച് രക്തം തെറിപ്പിച്ചു, എന്നിട്ടു ഉച്ചത്തിൽ പറഞ്ഞു "ഹേ.. ഭൈരവ മൂർത്തേ നമ്മുടെ പുത്രനെ തിരികെ കൊണ്ടുവരാൻ നിനക്ക് നാൽപത് നാൾ നേരം സമയം തരാം.. ഇന്ന് നിനക്ക് ഞാൻ എന്റെ വിരലിലെ രക്തം നേദിച്ചു.. എന്റെ പുത്രൻ തിരികെ വന്നില്ലെങ്കിൽ നിനക്ക് എന്റെ കണ്ഠത്തിലെ രക്തം തന്നെ തരുന്നതാണ് " അദ്ധേഹത്തിന്റെ തിളങ്ങുന്ന കണ്ണിന്റെ ക്രൗര്യത കാലഭൈരവന് നേരേയായിരുന്നു... ഇതൊന്നുമറിയാതെ ദയ തന്റെ പ്രിയ ജേഷ്ടനു വേണ്ടി ഭഗവാൻ കൃഷ്ണന് സാരംഗീ രാഗം (വീണ) അർച്ചന ചെയ്യുകയാണ്... " ദേവീ " അവളെ ദാസിമാർ വിളിച്ചു.. അവളുടെ സംഗീതാർച്ചന തടസ്സപെടുത്തിയ ദേഷ്യത്തോടെ ദയ ദാസിമാരെ രൂക്ഷമായി നോക്കി... അവളോട് ക്ഷമാപണം വാങ്ങി ദാസിമാർ പിൻ വാങ്ങി ജേഷ്ടന്റെ വിയോഗം പറയുവാൻ ആരും പിന്നീട് ദൈര്യപ്പെട്ടില്ല.. ജേഷ്ടൻ വന്നാൽ തന്റെ അരികിൽ വരുമെന്ന പ്രതീക്ഷയുള്ളതിനാൽ ദയ ആരോടും ജേഷ്ടനെ തിരക്കാനും പോയില്ലാ.. അവൾ തന്റെ ഹംസവുമൊത്ത് ജലപാനമില്ലാതെ സംഗീതം മാത്രം ആഹാരമാക്കി കഴിഞ്ഞു....

രാജ്യമാകെ ആ വീരപുത്രന്റെ വേർപാടിലായി. ദിനങ്ങൾ പതിയെ കടന്നു പോയി... നാൽപതാം നാൾ വന്നെത്തി.. ഇന്ന് സിദ്ധാർത്ഥന് നാൽപതാം പിണ്ഡം സമർപ്പിക്കേണ്ട ദിവസമാണ്. സിദ്ദ്ർത്ഥൻ വന്നില്ലെങ്കിൽ

💬 Comments

View all comments