0%

Chapter Title : രാജഹംസം

Author : kkstories Read All Parts 114

രാജാവ് ഭൈരവന് തന്റെ കണ്ഠം മുറിച്ച് രക്തം നൽകും എന്ന് വാക്കു നൽകിയിരുന്നു.. ദയാജല പ്രജാ ജനങ്ങൾ അരുതെന്ന വാക് മൊഴിയോടെ രാജാവിനെ കൈകൂപ്പി. സിദ്ധാർത്ഥനൊപ്പം രാജാവും നഷ്ടപ്പെടുന്ന കൊടിയ പാപചക്രത്തിന് സാക്ഷിയാകുകയാണ് ജനങ്ങൾ. വാഗ്ദാന പാലനം അതാണ് ശക്തി അതും കാലഭൈരവന് തീരട്ടെ ഭഗവാന്റെ രക്ത ദാഹം.. ശംഖനാദം മുഴങ്ങി രാജാവ് തന്റെ അർക്കവാൾ ശിരസ്സോടടുപ്പിച്ചു ആഞ്ഞു വലിക്കാൻ ശ്രമിക്കുമ്പോഴേക്കും.പ്രകമ്പനമുള്ളൊരു പ്രഹരത്താൽ ഒരു കോല് പറന്ന് വന്ന് രാജാവിന്റെ കയ്യിലെ വാൾ തട്ടിതെറിപ്പിച്ചു.. അത് അയച്ചത് സാക്ഷാൽ സിദ്ധാർത്ഥകുമാരനായിരുന്നു.പ്രജാജനം മുഴുവനും അഹ്ളാദ പൂരിതമായി.. ഇതാ അസ്തമിച്ച് പോയ ഞങ്ങളുടെ പ്രഭാസൂര്യൻ വീണ്ടു ഉദിച്ചിരിക്കുന്നു.. അനർത്തം പറഞ്ഞുണ്ടാക്കിയതാരാണ് പ്രജാ ജനം ഒന്നടങ്കം പരസ്പരം പറഞ്ഞു.. മഹാരാജാവ് ക ഥ ക ള്‍.കോം തന്റെ കണ്ണീരിനൊപ്പം പൂക്കൾ വാരി കാലഭൈരവനർപ്പിച്ച് , "നമ്മുടെ പുത്രൻ" എന്ന സംഭോദനയോടെ അദ്ദേഹം തന്റെ പുത്രനെ ചെന്ന് പുണർന്നു..സിദ്ധാർത്ഥൻ പിതാവിന്റെ കാൽപാദങ്ങളിൽ നമസ്കരിച്ചു. "പുത്രാ നിനകെന്താണ് പുത്രാ സംഭവിച്ചത് " രാജാവ് നിറമിഴികളോടെ ചോദിച്ചു. " പറയൂ കുമാരാ അതറിയാൻ ഞങ്ങളെല്ലാവരും ഉത്സുകരാണ്." പ്രജാ ജനമൊന്നടങ്കവും ആവിശ്യപ്പെട്ടു.. ശക്തമായ ജനക്കൂട്ടത്തെ സിദ്ധാർത്ഥൻ പ്രണമിച്ചു.. "നിങ്ങളെല്ലാം എന്നോട്‌ ക്ഷമിക്കുക നിങ്ങളുടെ പ്രിയ സിദ്ധാർത്ഥൻ നിങ്ങളെ ഉപേക്ഷിച്ച് മൃതിയടയുകയില്ല..കാരണം നമ്മുടെ പ്രണയം നിങ്ങളിലും നമ്മുടെ പ്രിയ പിതാവോടുമാണുള്ളത്.. ഞാൻ നിങ്ങൾക്ക് വാക്കു തരുകയാണ് ഈ സിദ്ധാർത്ഥൻ ഒരിക്കലും നിങ്ങളെ വിട്ടകലില്ല. തൽക്കാലം ഇപ്പോൾ സഭ പിരിയുക " സിദ്ധാർത്ഥന്റെ വാക്കുകൾ കേട്ടതും ജനങ്ങൾ അർദ്ധതൃപ്തതയോടെ മടങ്ങി... "പുത്രാ നീ എന്താണീ പറയുന്നത്.. നിനക്കെന്ത് സംഭവിച്ചെന്നറിയാനുള്ള അവകാശം നമുക്കില്ലെ. രാജാവ് ചോദിച്ചു.. "അല്ല.. പിതാവെ നാമത് വ്യക്തമാക്കാം. അതിനു മുമ്പായി നമുക്ക് നമ്മുടെ പ്രിയ സഹോദരിയെ കാണേണ്ടതുണ്ട്.. നമ്മുടെ സോദരി നമുക്ക് വേണ്ടി ആഹാരം ത്യചിച്ചിരിക്കുകയാണ്.. നാം അവൾക്ക് നൽകിയ സമയ പരിതിയിൽ നിന്നും വളരെ വൈകിയാണ് ഞാനെത്തിയത്... സിദ്ധാർത്ഥൻ ദയക്കരികിലേക്ക് പോയി.. അപ്പോഴും ദയാ രാജകുമാരി തന്റെ വീണയിൽ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു.. "ദയാ " സിദ്ധാർത്ഥൻ വിളിച്ചു.. അവൾ അത്യാഹ്ലാദയായി എഴുന്നേറ്റു..നിറമിഴിയാൽ ജേഷ്ടനരികിലേക്ക് ഓടിയെത്തി. ഇത്രയും നാൾ എവിടെയായിരുന്നെന്നവൾ

💬 Comments

View all comments