0%

Chapter Title : രാജഹംസം

Author : kkstories Read All Parts 116

ആംഗ്യ ഭാഷയിൽ ചോദിച്ചു.. "നിന്നെ വിട്ട്.. എവിടേം നിന്റെ ജേഷ്ടനു പോകാൻ സാധിക്കില്ലെന്ന മറുപടിയോടെ സിദ്ധാർത്ഥൻ തന്റെ സോദരിയെ പുണർന്നു.. അപ്പോഴാണവിടെ രാജാവെത്തിയത്.. "സിദ്ധാർത്ഥാ പുത്രാ ഇവർ പറഞ്ഞത് ശരിയാണൊ ഇവരാണൊ?. നിന്നെ ഈ നാൽപത് നാൾ സംരക്ഷിച്ചത്.. നിന്റെ ജീവൻ രക്ഷിച്ചത്" രാജാവ് അത്യതികം സുന്ദരനായ യുവാവിനെയും അയാളുടെ പിതാവിനെയും ചൂണ്ടിക്കാട്ടി കൊണ്ടു ചോദിച്ചു.. " അതേ പിതാവെ.. ഇത് അശ്വിനനും ഇതദ്ധേഹത്തിന്റെ പിതാവ് സദാനന്തനുമാണ്.. ഈ യുവാവ് എന്റെ പ്രാണനാണിപ്പോൾ.. അതായത് എന്റെ പ്രാണനെയാണിപ്പോൾ തിരികെ തന്നത്.." ഒന്നു പരുങ്ങി സിദ്ധാർത്ഥൻ ഇടം കണ്ണാൽ പ്രണയഭാവത്തോടെ അശ്വിനനെ നോക്കി അശ്വിനൻ തിരിച്ചും.. "പുത്രാ അപ്പോഴു നിനകെന്താണ് സംഭവിച്ചതെന്ന് നീ പറയാത്തതെന്താണ്." രാജാവ് സംശയത്തോടെ ചോദിച്ചു. സിദ്ധാർത്ഥൻ ചുറ്റും നോക്കി എന്നിട്ട് അവിടെയുള്ള രാജ കിങ്കരൻമാരോടും സേനകളോടും പോവാനാവിശ്യപ്പെട്ടു.. എല്ലാവരും പോയപ്പോൾ തന്റെ രഹസ്യം അറിയിച്ചു. "ഭയത്താലാണ് പിതാവെ.. അപമാനഭയം കൊണ്ട് " സിദ്ധാർത്ഥന്റെ മുഖം ദുഃഖ പൂർണമായി.. " അതിനു മാത്രം എന്തപമാനമാണ് പുത്രാ രാജാവ് ചോദിച്ചു. "അതിനു മാത്രം എന്താണ്പുത്രാ സംഭവിച്ചത് " രാജാവ് ചോദിച്ചു.. "നമ്മുടെ രാജ്യത്തിന്റെ നന്മയ്ക്കാണ് പിതാവെ കളങ്കം സംഭവിച്ചത്.. മഹാമന്ത്രി ദിക്പാലൻ നമ്മുടെ രാജ്യത്തെ ചതിക്കുകയായിരുന്നു". സിദ്ധർത്ഥൻ പറഞ്ഞത് വിക്രമ ഗൗരയ്ക്ക് വിശ്വസിക്കാനായില്ല..എന്ത് അദ്ധേഹം ആശ്ചര്യപ്പെട്ടു. " അതേ പിതാവെ ദിക്പാലൻ തന്നെയാണ് ചതിയൊരുക്കിയത്. അദേഹം എതിർ പക്ഷ രാജ്യവുമായി ഋണ സൗഹൃദ ബദ്ധനാണ് പിതാവെ. ആ അഹങ്കരി ശത്രു പക്ഷത്ത് നിന്ന് നമുക്ക് ചതിക്കുഴി വിരിച്ചു.. ആ മുഢന്റെ ചതിക്കുഴി എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല. ഇത് നമ്മുടെ പരാചയമാണ്" സിദ്ധാർത്ഥൻ മുഖം താഴ്ത്തി. രാജാവിനിത് തീർത്തും അവിശ്വസനിയമാണ് തന്റെ വിശ്വസ്തനായ മന്ത്രിയൊ. രാജാവ് അശ്ചര്യോമുഖനായി. എന്നാൽ വിക്രമഗൗരയ്ക്ക് തന്റെ പുത്രന്റെ വാക്കുകളും വിശ്വാസവുമാണ്.. സിദ്ധാർത്ഥൻ അശ്വിനനെയും പിതാവ് സദാനന്ദനേയും ചൂണ്ടി കാട്ടി തുടർന്നു.. "ഈ ഇരുവരും ശത്രുരാജ്യത്തെ പുരോഹിതൻമാരായിരുന്നു.. ഇവർക്ക് ധുധൂഷണൻ ഭ്രഷ്ട് നൽകി വനത്തിലായിരുന്നു. അപ്പോഴാണ് ദിക്പാലൻ നമ്മെ ചതിയിലൂടെ കീഴ്പ്പെടുത്തിയത്.. പക്ഷെ ഇവരുടെ അവസരോചിത തന്ത്രമാണ് ദ്വിക് പല നിൽ നിന്ന് നമ്മെ മോചിപ്പികാൻ

💬 Comments

View all comments