Chapter Title : രാജഹംസം
രാജകുമാരാ.. നമുക്ക് ഭയമുണ്ട് അശ്വിനൻ പറഞ്ഞു.. "എന്തിനാണ് പ്രിയാ അങ്ങയുടെ ഭയം " സിദ്ധാർത്ഥൻ ചോദിച്ചു.. "നമ്മുടെ പോലൊരു പ്രണയം ഈ ലോകത്തിലെവിടേലും ഉണ്ടാവുമൊ?..അതു തന്നെയാണെന്റെ ഭയം. അങ്ങയുടെ പിതാവാണെങ്കിൽ വളരെ ക്രോധവാനാണ്. ഭഗവാനോടു പോലും അദ്ധേഹത്തിന്റെ ക്രോധത്തിന് മാറ്റമില്ല.. അപ്പോൾ നമ്മുടെ ഈ വിരുദ്ധ ബന്ധ മറിഞ്ഞാൽ അതെത്ര വിനാശമാകും" ഭയഭാവത്തോടെ അശ്വിനൻ ചോദിച്ചു. സിദ്ധാർത്ഥൻ അശ്വിനന്റെ മുഖത്തെ തന്റെ കൈക്കുള്ളിലാക്കി എന്നിട്ട് തുടർന്നു. " നമുക്ക് മുൻപ് ഇങ്ങനെയൊരു പ്രണയത്തെ പറ്റി എനിക്ക് പരിജയമില്ല.. പക്ഷെ ഒന്നറിയാം ഈ വിരുദ്ധ ബന്ധം അത് നമുക്കിപ്പോൾ പ്രാണനു തുല്യമാണ്. അതിനാൽ ഏത് പ്രതിസന്ധിയേയും നാം നേരിടാൻ തയ്യാറാണ്" അതും പറഞ്ഞ് സിദ്ധാർത്ഥൻ അശ്വിനന്റെ ചുണ്ടുകളിൽ മുത്തം നൽകാനായി അടുത്തു.. അശ്വിനൻ സിദ്ധാർത്ഥന്റ ചുണ്ടുകളെ തന്റെ വിരലുകൾ കൊണ്ടു തടഞ്ഞു. " ആരെങ്കിലും വന്നാൽ " അശിനൻ ചോദിച്ചു. സിദ്ധാർത്ഥൻ തന്റെ ചുണ്ടിൽ നിന്നും അശ്വിനന്റെ കൈൾ എടുത്തു." ഇത് സിദ്ധാർത്ഥ ഗൗരയുടെ അറയാണ്.ഈ അറയിൽ നമ്മുടെ അനുവാദമില്ലാതെ ആർക്കും പ്രവേശനമില്ല." ഇത് കേട്ടതും അശ്വിനന് സമാധാനമായി. അശ്വിനന്റെ ചുണ്ടുകളെ മെല്ലെ ഒന്നുരസി പിന്നീട് വായ്ക്കുള്ളിലാക്കി, ഘാഡ ചുംബനത്തിലേക്ക് ലയിച്ചു. പ്രണയത്തിന്റെ സുഗന്ധഭാവങ്ങളോടെ ഒരുപാട് നേരം അവർ പുണർന്നിരുന്നു. അപ്പോഴാണ് ആരോ തളികകൾ തട്ടിയിട്ട പോലെ ശബ്ദം കേട്ടത് തിരിഞ്ഞു നോക്കുമ്പോൾ ആരും തന്നെ അവിടെ ഇല്ല.. അപ്പോഴാണ് തന്റെ കാലുകൾക്കിടയിൽ പഞ്ഞി മെത്ത പോലെന്തോ തട്ടിയപ്പോൾ അശ്വിനൻ അറിഞ്ഞത്.. അത് ഒരു ഹംസമായിരുന്നു വെള്ളയിൽ സ്വർണ നിറമുള്ള കൊക്കുകൾ സൂര്യനെ പോലെ ചുവന്ന #രാജഹംസം. " ഇത് ദയയുടെ ഹംസമാണ് " സിദ്ധാർത്ഥൻ അതിനെ കയ്യിലെടുക്കാൻ ശ്രമിച്ചു പക്ഷെ അത് ഒഴിഞ്ഞു മാറി.. "ഇവൻ ഈ കൊട്ടാരത്തിലെ സ്ഥിര വിഹാരകനാണ്. ഇവൻ ദയയുടെ പരിശീലനത്തിൽ വളർന്നതാണ്. അവൾക്ക് സംസാരിക്കാൻ കഴിയാത്തതിനാൽ അവൾ അവളുടെ ഭാഷയായി ഇതിനെ ഉപയോഗിക്കും.. അവൾ ദൂത് ആർക്ക് നൽകാൻ പറഞ്ഞയച്ചൊ അയാൾക്ക് മാത്രമെ ഇവനെ കയ്യിൽ എടുക്കാൻ കഴിയുകയുള്ളൂ.. നിനക്ക് ഒന്ന് ശ്രമിക്കാവുന്നതാണ്;" സിദ്ധാർത്ഥൻ അശ്വിന നോട് പറഞ്ഞു.. "നാമൊ.. എനിക്കെന്തിന് കുമാരി
💬 Comments
View all comments