0%

Chapter Title : രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് [സ്വപ്‌ന]

Author : Kambikathakal Read All Parts 666

നോക്കി. ജോഷി അദ്ഭുതപ്പെട്ടിരിക്കുകയായിരുന്നു. ഇവനിത്രേം ബുദ്ധീം ആശയോമൊക്കെയുണ്ടോ. ഒരു മണ്ടൻ ആണെന്നാണു താനിതുവരെ വിചാരിച്ചിരുന്നത്.
എന്താ തന്‌റെ ആശയം കേൾക്കട്ടെ- കാവ്യ ചോദിച്ചു.
ഇപ്പോൾ സേവ് ദ ഡേറ്റ് എന്നു പറഞ്ഞാൽ കുറച്ചുപടങ്ങൾ, ഒരു വിഡിയോ എന്നിങ്ങനെയാണല്ലോ. നമ്മൾക്ക് അതിൽ ഒരു പുതുമ കൊണ്ടുവരാം.
ഇപ്പോൾ എല്ലാവരും യൂട്യൂബിനു പുറകേയാണല്ലോ. നമ്മൾ ഒരു യൂട്യൂബ് ചാനൽ അങ്ങു തുടങ്ങും. ഇനി ആറുമാസം സമയമുണ്ടല്ലോ. അതിനിടയിൽ നമ്മൾ കൃത്യമായ ഇടവേളകളിൽ കുറേ സേവ് ദ ഡേറ്റ് വിഡിയോ അക്കൗണ്ടിലേക്കിടും. സാധാരണ സേവ് ദ ഡേറ്റ് വിഡിയോയിൽ ചെക്കനും പെണ്ണും മാത്രമാണല്ലോ. ഇതിൽ അതു മാത്രമല്ല. ചെക്കന്‌റെ അമ്മ, അതായത് കാവ്യാമാഡം, അച്ഛമ്മ രാജമ്മ തമ്പുരാട്ടി, പിന്നെ ബാലുസാറ്. എല്ലാവരും ഇതിൽ അഭിനയിക്കും. ഒരു വെബ്‌സീരീസ് പോലെ. നിങ്ങളെയെല്ലാം കാണാൻ നല്ല സൗന്ദര്യമുള്ളവരായതോണ്ട് സംഭവം ക്ലിക്കാകുമെന്ന് ഉറപ്പുകാര്യമാണ്-ഷിജു പറഞ്ഞു കഴിഞ്ഞപ്പോൾ കാവ്യ വർമ കൈയടിച്ചു.
അടിപൊളി. സൂപ്പർ.ഇതു പൊളിക്കും.-രാഹുലും പറഞ്ഞു.
ജോഷി ഷിജുവിനെ നോക്കി. അവന്‌റെ തലയ്ക്കു ചുറ്റും ഒരു പ്രകാശവലയം ഉള്ളതായി അയാൾക്കു തോന്നി.എന്തോരം തെറിവിളിച്ചിരിക്കുന്നു താൻ. ഇവൻ മാലാഖയാണ്. തന്നെ രക്ഷിക്കാൻ വന്ന മാലാഖ.
പക്ഷേ ഇത് ഏറ്റെടുത്താൽ ഞങ്ങൾ ഇതിന്‌റെ പിന്നാലെ ആറുമാസം നടക്കേണ്ടി വരും. ഞങ്ങൾക്ക് ആ സമയത്ത് വേറെ അസൈൻമെന്‌റ്‌സ് ഒന്നും എടുക്കാൻ പറ്റില്ല. അതുകൊണ്ട് ഇതിന്‌റെ ചെലവ് നന്നായി കൂടും-ജോഷി അതിന്‌റെ ഇടയിൽ കൂടി അൽപം മുണ്ടക്കയം കച്ചവടബുദ്ധി എറിഞ്ഞുകൊടുത്തു.
അക്കാര്യം പേടിക്കേണ്ട- തന്‌റെ ഭാരിച്ച കൊതങ്ങൾ സെറ്റിയിൽ നിന്നു പൊക്കി എഴുന്നേറ്റുകൊണ്ട് രാജമ്മ തങ്കച്ചി പറഞ്ഞു. അവരുടെ മുഖം നന്നായി

💬 Comments

View all comments