Chapter Title : രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് [സ്വപ്‌ന]
അങ്ങു തുടങ്ങും. ഇനി ആറുമാസം സമയമുണ്ടല്ലോ. അതിനിടയിൽ നമ്മൾ കൃത്യമായ ഇടവേളകളിൽ കുറേ സേവ് ദ ഡേറ്റ് വിഡിയോ അക്കൗണ്ടിലേക്കിടും. സാധാരണ സേവ് ദ ഡേറ്റ് വിഡിയോയിൽ ചെക്കനും പെണ്ണും മാത്രമാണല്ലോ. ഇതിൽ അതു മാത്രമല്ല. ചെക്കന്‌റെ അമ്മ, അതായത് കാവ്യാമാഡം, അച്ഛമ്മ രാജമ്മ തമ്പുരാട്ടി, പിന്നെ ബാലുസാറ്. എല്ലാവരും ഇതിൽ അഭിനയിക്കും. ഒരു വെബ്‌സീരീസ് പോലെ. നിങ്ങളെയെല്ലാം കാണാൻ നല്ല സൗന്ദര്യമുള്ളവരായതോണ്ട് സംഭവം ക്ലിക്കാകുമെന്ന് ഉറപ്പുകാര്യമാണ്-ഷിജു പറഞ്ഞു കഴിഞ്ഞപ്പോൾ കാവ്യ വർമ കൈയടിച്ചു.
അടിപൊളി. സൂപ്പർ.ഇതു പൊളിക്കും.-രാഹുലും പറഞ്ഞു.
ജോഷി ഷിജുവിനെ നോക്കി. അവന്‌റെ തലയ്ക്കു ചുറ്റും ഒരു പ്രകാശവലയം ഉള്ളതായി അയാൾക്കു തോന്നി.എന്തോരം തെറിവിളിച്ചിരിക്കുന്നു താൻ. ഇവൻ മാലാഖയാണ്. തന്നെ രക്ഷിക്കാൻ വന്ന മാലാഖ.
പക്ഷേ ഇത് ഏറ്റെടുത്താൽ ഞങ്ങൾ ഇതിന്‌റെ പിന്നാലെ ആറുമാസം നടക്കേണ്ടി വരും. ഞങ്ങൾക്ക് ആ സമയത്ത് വേറെ അസൈൻമെന്‌റ്‌സ് ഒന്നും എടുക്കാൻ പറ്റില്ല. അതുകൊണ്ട് ഇതിന്‌റെ ചെലവ് നന്നായി കൂടും-ജോഷി അതിന്‌റെ ഇടയിൽ കൂടി അൽപം മുണ്ടക്കയം കച്ചവടബുദ്ധി എറിഞ്ഞുകൊടുത്തു.
അക്കാര്യം പേടിക്കേണ്ട- തന്‌റെ ഭാരിച്ച കൊതങ്ങൾ സെറ്റിയിൽ നിന്നു പൊക്കി എഴുന്നേറ്റുകൊണ്ട് രാജമ്മ തങ്കച്ചി പറഞ്ഞു. അവരുടെ മുഖം നന്നായി തെളിഞ്ഞിരുന്നു.
അവർ സ്വീകരണമുറിയിലെ ഒരു വലിയ ചിത്രത്തിനു നേർക്കു നടന്നു. അവരുടെ കച്ചിത്തുറു പോലെയുള്ള കുണ്ടികൾ നടത്തത്തിനിടെ കിടന്ന് ഡിങ്കോഡാൽഫി കളിക്കുന്നത് കണ്ട് വീർപ്പടക്കി ജോഷിയും ഷിജുവും ഇരുന്നു.
ഇതെന്‌റെ ഭർത്താവ് മോഹനൻ തമ്പിയാണ്- ആ ചിത്രത്തിനു നേർക്ക് വിരൽചൂണ്ടി രാജമ്മ തങ്കച്ചി പറഞ്ഞു.ഗംഭീരമായ മുഖവും കനത്ത മീശയുമുള്ള ഒരു പുരുഷന്‌റെ ചിത്രമായിരുന്നു അത്.
തമ്പിയദ്ദേഹമെന്നാണ് നാട്ടുകാർ എന്‌റെ ഭർത്താവിനെ വിളിച്ചിരുന്നത്. അദ്ദേഹം ജീവനോടെയിരുന്ന കാലത്ത് തമ്പുരാട്ടിപുരം തറവാട് പ്രശസ്തമായിരുന്നു. അതിനു മുന്നും അതു തന്നെ. പണ്ടു രാജവാഴ്ചക്കാലത്ത് പൊന്നുതമ്പുരാൻ പോലും തമ്പുരാട്ടിപുരം തറവാട്ടിലെ കാരണവൻമാരോട് ചോദിച്ചിട്ടെ എന്തെങ്കിലും ചെയ്യുകയുള്ളായിരുന്നു.
ഇപ്പോൾ
💬 Comments
View all comments