Chapter Title : രാക്ഷസൻ [Indrajith]
ഇടതുവശത്തേക്കൊരു ഒന്ന് രണ്ട് വഴികാണും, എളുപ്പവഴിയണേലും അതിലൂടെ ഒരു കാരണവശാലും പോകരുത്തുതെന്നു, പ്രത്യേകിച്ച് രാത്രിയിൽ.....കുറേ കൂടി മുന്നോട്ടു പോയാൽ കിട്ടുന്ന വലത്തോട്ടുള്ള കയറ്റം കയറി പോണം ....
അഞ്ചോ പത്തോ കിലോമീറ്റർ ലാഭിക്കാൻ പറ്റുമെന്നു കരുതിയാണ് ഈ വഴി കയറിയത്...
ഇനിയിപ്പോ എന്ത് ചെയ്യും എന്ന് അയാൾ ആശങ്കപ്പെട്ടു...നേരം പതിനൊന്നു മണിയോടടുക്കുന്നു....ഇവിടെയിരുന്ന് നേരം വെളുപ്പിക്കാൻ പറ്റില്ല...അടച്ചുറപ്പില്ലാത്ത വാഹനമാണ്, മാത്രവുമല്ല രാത്രി ഈ കാട്ടുപ്രദേശം വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം ആയിക്കൂടെന്നില്ല...
മഴ ചെറുതായൊന്നു ശമിച്ച പോലെ തോന്നി...എന്നാലും ഇടിക്കും മിന്നലിനും കുറവില്ല,
അയാൾ തല വെട്ടിച്ചു ഭാര്യയുടെ നേരെ നോക്കി, അവൾ ഒന്നും മിണ്ടാത്തെ നേരെ നോക്കി നിര്വികാരയായി ഇരിക്കുന്നു, അല്ലെങ്കിലും തങ്ങൾ തമ്മിൽ വലിയ സംസാരമില്ലലോ...
പെട്ടെന്ന് കനത്ത ശബ്ദത്തിൽ വെള്ളിടി വെട്ടി, എല്ലാരും ഞെട്ടി...പെണ്ണുങ്ങൾ രണ്ട് പേരും ഇടിയുടെ ശബ്ദം കേട്ടാണ് ഞെട്ടിയതെങ്കിൽ, അയാളെ ഞെട്ടിച്ചത് കുറച്ചകലെ തങ്ങളെ ഉറ്റു നോക്കി നിൽക്കുന്ന ഒരു രൂപമാണ്, അയാളുടെ കൈകാലുകൾ മരവിച്ചു, തൊണ്ട വറ്റിവരണ്ടു, കണ്ണ് പുറത്തേക്കു തള്ളി...അതിന്റെ ബാഹ്യരേഖ ഒരു മനുഷ്യന്റെ തന്നെ കാഴ്ച്ചയിൽ പക്ഷെ അസാമാന്യ നീളം!!.അയാളുടെ ഭാര്യ അയാളുടെ മുഖത്തെ ഭാവം കണ്ടു അമ്പരന്നു, ഭയന്നു എന്ന് പറയുന്നതാവും ശരി... ഇരുട്ടിനെ തന്റെ ഭർത്താവിന് ഉള്ളാലെ പേടിയാണെന്ന് അവൾക്കു നന്നായറിയാം, ഇത്പക്ഷെ.. കണ്ണ്തള്ളി...അവൾ അയാൾ നോക്കുന്ന ഇരുട്ടിലേക്ക് നോക്കി, ഒരു ചുക്കും കാണാൻ പറ്റുന്നില്ല, ഇരുട്ട് കണ്ണിൽ കയറുന്നു...ഒപ്പം തണുപ്പും...അവൾ പിന്നിൽ ഇരിക്കുന്ന മോളെ നോക്കി, അവളും അയാളുടെ ഭാവം കണ്ടു ആകെ ഭീതിപൂണ്ടു എന്ത്ചെയ്യണം, എന്ത് പറയണം എന്നറിയാതെ മരവിച്ചു ഇരിക്കുകയാണ്...അടുത്ത മിന്നലിൽ
💬 Comments
View all comments