Chapter Title : രാക്ഷസൻ [Indrajith]
അങ്ങനെയെങ്കിൽ അതിൽ ചാടി ജീവിതംഅവസാനിപ്പിച്ചാലോ? ആർക്കും വേണ്ടാതെ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു..എന്തിനിങ്ങനെ??..അവൾ ആ ഇരുട്ടിൽ ചുറ്റും നോക്കി..
ദൂരെ എന്തോ മിന്നുന്നതു അവളുടെ ശ്രദ്ധയാകർഷിച്ചു, മിന്നാമിന്നിയാണോ? അല്ല..വിളക്ക്?? അതേ വിളക്ക് തന്നെ, സന്ധ്യാദീപം പോലെ ഒന്ന്, വല്ല വീടും ആയാൽ മതിയായിരുന്നു..അവൾ ആ വെളിച്ചം ലക്ഷ്യമാക്കി നീങ്ങി..
അവൾ കയറിയിറങ്ങി നടന്നു അവസാനം ഒരു പഴയ വീടിന്റെ വേലിക്കെട്ടിന്റെ സമീപത്തെത്തി...കുറച്ചു ഉള്ളിലേക്ക് നീങ്ങിയാണ് വീടിരിക്കുന്നത്, അവൾ കിതച്ചു കൊണ്ടു ആ വീട് ലക്ഷ്യമാക്കി അടിവച്ചു..
വീടിന്റെ അകത്തു നിന്നാണ് പ്രകാശം വരുന്നത്, അവൾ അടച്ചിട്ടിരിക്കുന്ന വാതിലിൽ മെല്ലെ കൊട്ടി, കുറച്ചു നേരം വെയിറ്റ് ചെയ്ത്, വീണ്ടും ഒരല്പം കൂടി ശക്തിയിൽ കൊട്ടി....ഒരു ആളനക്കവും ഇല്ല, അവൾ മെല്ലെ വാതിലിൽ ചാരി ...അതു മെല്ലെ തുറന്നു,
അവൾക്കത്ഭുതമായി...ഏതായാലും ആൾതാമസമുള്ള വീടാണ്, പൊടിയും മാറാലയും ഒന്നും ഉള്ള ലക്ഷണമില്ല...പക്ഷെ....അവൾ അവിടെ ആരെങ്കിലുമുണ്ടോയെന്ന് വിളിച്ചു നോക്കി, തന്റെ ശബ്ദത്തിന്റെ മാറ്റൊലിയല്ലാതെ മറ്റൊന്നും അവൾക്കു കേൾക്കാൻ സാധിച്ചില്ല..
വിളക്കിലെ വെളിച്ചം ഒരറ്റത്തുള്ള അറയിൽ നിന്നാണ് വരുന്നതെന്ന് തോന്നുന്നു...അവൾ അങ്ങോട്ടേക്ക് നടന്നു. അതേ ആ അറയുടെ അകത്തു നിന്നാണ് വെളിച്ചം, അവൾ ആ അറവാതിലിൽ കൊട്ടി നോക്കി, ഭയം പൂർണമായും അവളെ വിട്ടൊഴിഞ്ഞു പോയിട്ടുണ്ടായിരുന്നു, താൻ അർദ്ധനഗ്ന ആണെന്നും, ഇവിടെ ഈ ഗൃഹത്തിൽ ഒരുപക്ഷെ പുരുഷൻമാർ മാത്രേ കാണുകയുള്ളൂ എന്ന ചിന്തയൊന്നും അവളെ അലട്ടിയതേ ഇല്ല.
അവളാ വാതിലിനു മുന്നിൽ ഇത്തിരി നേരം നിന്നു, ഉമ്മറവാതിൽ പോലെ അവൾ ആ അറവാതിലിലും ചാരി തോളുകൊണ്ടു അല്പം ശക്തിയിൽ തള്ളി നോക്കി...ഇല്ല ഇളക്കമില്ല...അവൾ ആ വാതിലിന്മേൽ തപ്പിനോക്കി..കൈകളിൽ
💬 Comments
View all comments