0%

Chapter Title : രാത്രി സംഗീതം 4 [സ്മിത]

Author : സ്മിത Read All Parts 1.7K

മിററിലേക്ക് നോക്കി.

ദീപ്തിയാണ്.

അവള്‍ അതിവേഗത്തിലാണ് ബൈക്ക് റൈഡ് ചെയ്യുന്നത്.

സമീറ അവള്‍ ഒപ്പമെത്താന്‍ വേണ്ടി ജീപ്പിന്‍റെ വേഗം  അല്‍പ്പം കുറച്ചു.

“അടുത്തെത്തുമ്പോള്‍ ബൈക്ക് എന്‍റെ ജീപ്പിനടുത്ത് നിര്‍ത്തി നീ ഇങ്ങോട്ട് കേറ്...”

സമീറ ഫോണിലൂടെ അവളെ അറിയിച്ചു.

“ഓക്കേ മാഡം...”

“ജീപ്പ് ഞാന്‍ ഫുള്‍ നിര്‍ത്തില്ല...അവന്‍ രക്ഷപ്പെടും...സ്ലോ ആക്കുകയേയുള്ളൂ...ഡൈവ് ചെയ്ത് കേറാമോ ഉള്ളിലേക്ക്?”

“ഷ്വര്‍ മാഡം...”

ബൈക്ക് ശരവേഗത്തില്‍ ജീപ്പിനെ സമീപിച്ചു.

ജീപ്പിനു സമാന്തരമായപ്പോള്‍ സമീറ  വേഗം വളരെക്കുറച്ച് ദീപ്തിയെ നോക്കി. അവള്‍ ബൈക്ക് റോഡരികില്‍ നിര്‍ത്തി. മുമ്പിലെ വാഹനത്തില്‍ നിന്നും കണ്ണുകള്‍ മാറ്റാതെ സമീറ വീണ്ടും ജീപ്പിന്‍റെ വേഗം കുറച്ച്ദീപ്തിയെനോക്കി. അവള്‍ ശരവേഗത്തില്‍ ജീപ്പിനു നേരെ ഓടിയടുക്കുകയാണ്. സമീറ അല്‍പ്പം കൂടി ജീപ്പിന്‍റെ വേഗം കുറച്ചു. അപ്പോള്‍ ജീപ്പിന്‍റെ പിമ്പിലെ ഓപ്പണിംഗിന് നേരെ ദീപ്തി ചാടിക്കുതിച്ചു.

അടുത്ത നിമിഷം ദീപ്തി ജീപ്പിനുള്ളില്‍ കടന്നു.

“കുഴപ്പം ഒന്നുമില്ലല്ലോ...?”

സമീറ, ജീപ്പിന്‍റെ വേഗം കൂട്ടി വിളിച്ചു ചോദിച്ചു.

“നോ, മാഡം...”

ദീപ്തി പറഞ്ഞു.

“ഐം പെര്‍ഫെക്റ്റ്ലി ഓള്‍റൈറ്റ്...”

“ആ ഷര്‍ട്ട് ഊരി ഇങ്ങ് താ...”

കാല്‍ ആക്സിലറേറ്ററില്‍ അമര്‍ത്തി സമീറ അവളോട്‌ പറഞ്ഞു.

ദീപ്തി നെറ്റി ചുളിച്ചു. പിന്നെ എന്തോ ഓര്‍ത്ത് ഡ്രൈവ് ചെയ്യുന്ന സമീറയെ നോക്കി.

അവളുടെ മുഖം പുഞ്ചിരിയില്‍ കുതിര്‍ന്നു.

“ഓരോരോ കൊനഷ്ടും ഓര്‍ത്ത്  നിന്ന് പാല്‍പ്പുഞ്ചിരി പൊഴിക്കാതെ ആ ഷര്‍ട്ടിങ്ങ് ഊരി താ എന്‍റെ ദീപ്തി...”

മുമ്പിലെ വാഹനത്തില്‍ നിന്നും ദൃഷ്ടികള്‍ മാറ്റാതെ സമീറ ഗൌരവത്തില്‍ പറഞ്ഞു.

ഷര്‍ട്ട് അഴിക്കുമ്പോള്‍ ദീപ്തിയുടെ നോട്ടം സുതാര്യമായ ഗൌണിനുള്ളില്‍ വിസ്മയമായിക്കിടന്ന സമീറയുടെശരീരത്തിന്‍റെ അഴകളവുകളില്‍ ആയിരുന്നു.

എന്തൊരു

💬 Comments

View all comments