രാത്രി സംഗീതം 3 [സ്മിത]
📝 Ongoing
👁 122087 views ❤ 286 likes 💬 20 comments
രാത്രി സംഗീതം 3
Rathri Sangeetham Part 3 | Author : Smitha | Previous Part
ജെയിംസ് കടന്നു വരുമ്പോള്‍ ഓഫീസിന്‍റെ റിസപ്ഷന്‍ എരിയായിലേ ഡെസ്ക്കില്‍ ചാരി ചുവന്ന ടോപ്പും കറുത്ത ജീന്‍സും ധരിച്ച് ഒരു യുവതി നില്‍ക്കുന്നത് കണ്ടു.
അവന്‍ വരുന്നത് കണ്ട് അവള്‍ നോക്കി.
അവളുടെ മുഖത്ത് പുഞ്ചിരി വിടരുന്നത് അവന്‍ കണ്ടു.
“ജെയിംസ് ഇമ്മാനുവേല്‍?”
അവള്‍ ചോദിച്ചു.
“യെസ്, ഐം...”
അവന്‍ പറഞ്ഞു.
“ഓക്കേ, നൈസ് റ്റു മീറ്റ് യൂ സാര്‍. ഐം ദീപ്തി. ദീപ്തി വേണുഗോപാല്‍. ഫോറെന്‍സിക് എന്‍ജിനീയര്‍. സാര്‍ വരുമ്പോള്‍ കോണ്‍ഫന്‍സ് റൂമിലേക്ക് കൂട്ടിക്കൊണ്ട് ചെല്ലാന്‍ എന്നെ ഏല്‍പ്പിച്ചിരിക്കുന്നു, മാഡം. കമോണ്‍...!”
അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവള്‍ തിരിഞ്ഞു. ജെയിംസ് അവളുടെ പിന്നാലെ നടന്നു.
കോറിഡോറിലൂടെ അല്‍പ്പ ദൂരം നടന്ന്‍ വലത് വിങ്ങിലേക്ക് അവര്‍ തിരിഞ്ഞു. അടഞ്ഞു കിടന്ന ഒരു വലിയ ഡോറിന്റെ മുമ്പിലേക്ക് അവരെത്തി.
ദീപ്തി ഡോര്‍ പതിയെ തുറന്ന് അവനെ നോക്കി.
“കമിന്‍...”
അവള്‍ മൃദുവായി പറഞ്ഞു. പിന്നെ അകത്തേക്ക് കയറി. ജെയിംസ് അവളുടെ പിന്നാലെയും.
ചേതോഹരമായി സജ്ജമാക്കിയ വലിയ റൂം.
വിസ്താരമുള്ള വെളുത്ത പ്രതലത്തില്‍ തീര്‍ത്ത ടേബിള്‍ അതിന് ചുറ്റും വെളുത്ത ഇറ്റാലിയന്‍ കോണ്‍ഫെറന്‍സ് ചെയറുകള്‍. ഇളം നീല നിറമുള്ള ചുവരുകള്‍. ചുവരില്‍ വലിയ ഒരു ഇന്‍റെറാക്റ്റീവ് ബോഡ്. ഇടത്തെ ചുവരില്‍ ഡിജിറ്റല്‍ ഓഡിയോ വിഷ്വല്‍ പ്രോജെക്ക്റ്
ബാക്കി ഭാഗം എഴുതി ഇടു പ്ലീസ് ?