Chapter Title : രാത്രി [വേടൻ]
ചൂടറിഞ്ഞു കിടക്കണം ന്ന്.. പറ്റുവോ...?? ""
മറുപടി ക്കായി ആ കണ്ണുകൾ ന്റെ മുഖമാകെ തിരയുമ്പോൾ, ഒരുപാട് കളിപ്പിക്കാൻ തോന്നിയില്ല, ആ പച്ച ബെഡ്ഷീറ്റ് ചെറുതായി ഉയർത്തി അവൾക്കൊരം ചേർന്ന് കിടന്ന്, ഞാൻ കിടന്നെന്ന് അറിഞ്ഞതും അവൾ ന്റെ ഷർട്ട് ന്റെ ബട്ടൻസ് ഒന്നുരണ്ടെണ്ണം അഴിച്ചു വളഞ്ഞു മാറ്റി നെഞ്ചിൽ തല ചെയ്ച്ചു, വലതുകൈ ന്റെ നെഞ്ചിലെ രോമങ്ങളിൽ കഥകൾ കുറിച്ചു.
"" ഇവിടെ ഇങ്ങനെ കിടക്കുമ്പോൾ ന്തോ വല്ലാത്തൊരു ധൈര്യാ.. ഒന്നും വരില്ലെന്ന് ആരോ ഉള്ളിൽ നിന്ന് പറയുന്നത് പോലെ.. ""
"" അത് വേറാരുമല്ലെന്റെ പെണ്ണെ ന്റെ പ്രാണനാ.. അത് പറയണേ... ""
"" നന്ദി പ്രിയനേ... എന്നും ഒരച്ഛനെപോലെ ന്നേ ഈ നെഞ്ചിൽ ചേർത്തുപിടിച്ചതിന്..,
ഒരമ്മയെ പോലെ ന്റെ വേദനകളെയും വാശികളെയും ഈ നെഞ്ചിൽ ചുമന്നതിനു..,
കൂടപ്പിറപ്പിനെ പോലെ ശകാരിച്ചതിനു,കുസൃതി കാട്ടിയതിനു,
എല്ലാത്തിനുമുപരി എന്നുമീ നെഞ്ചിൽ ചേർത്തി മിടിപ്പ് എനിക്കായി നൽകിയതിന്..,, ""
"" ഏഹ്ഹ് എന്താടോ ഇത് മാപ്പ് പറച്ചിലോ.. എങ്കിൽ എല്ലാകൂടെ ഒരുപാട് കടലാസിൽ എഴുതി തന്നേരെ ഞാൻ സൗകര്യമുള്ളപോലെ വായിച്ചോളാം.. ""
"" മിണ്ടാണ്ട് കിടക്ക് ജന്തു... ""
കുറച്ചു നേരത്തേക്ക് പിണക്കമൊന്നുമില്ല, ഏഹ് ഉറങ്ങിയോ.. അങ്ങനെ വരാൻ സാധ്യതയില്ലല്ലോ..
""ഏട്ടാ.... """ അഹ് വിളിവന്നു... മിണ്ടില്ല കൂർക്കം വലിക്കുന്നത് പോലെ കാട്ടി
"" കള്ള ഉറക്കം നടിച്ചാ നല്ല പിച്ച് പിച്ചുട്ടോ... ""
എന്നിട്ടും ഞാൻ കണ്ണ് തുറക്കാതെ ആയപ്പോ പെണ്ണ് കിടന്ന് ചിണുങ്ങാൻ തുടങ്ങി
"" ഏട്ടാ........ ""
"" ഓ പറയെന്റെ പെണ്ണെ.. ഉറങ്ങിട്ടില്ല..!""
"" കെട്ടിപിടി...""
"" ഏഹ് ഇപ്പൊ പിന്നെ പിടിച്ചേക്കുന്നതെന്തുവാ കൊച്ചേ.. ""
"" അഹ് അതല്ല.. മുറുക്കെ കെട്ടിപിടി... ""
"" എടി വേദനിക്കും നിനക്ക്.. ചുമ്മാ ഓരോന്ന് കാണിച്ചു ഇല്ലാത്ത ഓരോന്ന് ഉണ്ടാക്കി വക്കല്ലേ...'"
"" ഒന്നുല്ല.. പിടിക്കാൻ പറ്റുവോ ഇല്ലയോ.. ഇപ്പൊ അറിയണം നിക്ക്.. ""
"" ഇനി അതിന്റെ പേരിൽ ബഹളം വേണ്ടാ.. ഹ്മ്മ്.... മതിയോ...'""
അവൾക് വലിയ ബുദ്ധിമുട്ട് തോന്നാത്തക്കവണ്ണം കെട്ടിപിടിച്ചതും കൊഞ്ചിക്കൊണ്ട് പെണ്ണെന്റെ
💬 Comments
View all comments