0%

Chapter Title : രാത്രിയിലെ അതിഥി [Smitha]

Author : സ്മിത Read All Parts 1.4K

അദ്‌ഭുതത്തോടെ അവരെ നോക്കി.

"പക്ഷെ..."

പ്രകാശത്തിൽ നിന്നും നിഴലുകളിൽ നിന്നും ആകാശ് വീണ്ടും സുമേഷിന്റെ ശബ്ദം കേട്ടു.

"ആത്മാവിനെ വിളിച്ചു വരുത്താൻ എളുപ്പമാണ്...പക്ഷെ...."

അയാൾ ആകാശിന്റെ കണ്ണുകളിലേക്ക് തീവ്രമായി നോക്കി.

"...പക്ഷെ ...വിളിച്ചു വരുത്തിയ ആത്മാവിനെ മടക്കി അയക്കാനാണ് പാട്!"
എന്നിട്ട് അയാൾ വർഷയുടെ നേരെ നോക്കി.

വർഷ ചിരിച്ചു.

എന്നിട്ട് അവൾ ചകിതമായ ഭാവത്തോടെ തങ്ങളെ നോക്കുന്ന ആകാശിനെ നോക്കി.

"അങ്ങനെയൊന്നുമില്ല! സുമേഷ് പറയുന്നതൊന്നും വിശ്വസിക്കേണ്ട! കഴിഞ്ഞ രണ്ടുമണിക്കൂറായി സുമേഷ് ആത്മാവിനെ വിളിച്ചുവരുത്താൻ ശ്രമിക്കുന്നു!"

അവൾ പുഞ്ചിരിയോടെ ഭർത്താവിനെ നോക്കി.

അയാൾ അവളോട് എന്തോ മന്ത്രിക്കുന്നത് പോലെ ആകാശിന് തോന്നി.

"ആകാശ്!"

സുമേഷ് വിളിച്ചു.

"നിങ്ങൾക്ക് ഭൂതത്തിലും പ്രേതത്തിലും ആത്മാവിലും ഒക്കെ വിശ്വാസം ഉണ്ടോ?"

"ഇല്ല!"

ആകാശ് പെട്ടെന്ന് പറഞ്ഞു.

"ഞാൻ അതിലൊന്നും വിശ്വസിക്കുന്നില്ല!"

"അതെന്താ?"

"അതിൽ ...അവയിൽ ഒക്കെ വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,"

"വിശ്വസിക്കാൻ ആഗ്രഹക്കുന്നില്ലന്നോ?"

വർഷ ചോദിച്ചു.

"എന്നുവെച്ചാൽ....എന്ന് വെച്ചാൽ ...വിശ്വസിക്കുന്നവർക്ക് അതൊക്കെ സത്യമായിരിക്കാം; അല്ലേ?"

"ആയിരിക്കാം!"

ആകാശ് പറഞ്ഞു.

"ആഹാ!"

സുമേഷ് പറഞ്ഞു.

"എന്നതിനർത്ഥം ...നമ്മൾ വിളിച്ചാൽ നമ്മുടെ അടുത്തേക്ക് എത്തുന്നയാൾ തന്നെയാണ് ആത്മാവ്; അല്ലേ? എന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ട്; അല്ലേ? ഒരു നാണയം ഓജോ ബോഡിലൂടെ ചലിപ്പിച്ച് വിളിച്ചാൽ"

"എന്ന് ഞാൻ പറഞ്ഞില്ല,"

ആകാശ് പറഞ്ഞു.

"ഇതൊന്നും എന്റെ ലൈഫിൽ സംഭവിച്ചിട്ടില്ല..പിന്നെ .പിന്നെ ഞാൻ എങ്ങനെ വിശ്വസിക്കും?'

"അപ്പോൾ എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ വിശ്വസിക്കും അല്ലെ?"

വർഷ അയാളുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ ചോദിച്ചു.

"ആഹ്!

ആകാശ് എഴുന്നേറ്റു.

മേശപ്പുറത്ത് വെച്ചിരുന്ന മദ്യം എടുത്ത് വാതിൽക്കലേക്ക് നോക്കി.

"എന്റെ അടുത്തേക്ക്

💬 Comments

View all comments