0%

Chapter Title : രാവ് 2 [Achillies]

Author : Achillies Read All Parts 1.2K

കൊണ്ടു വന്നു ആക്കാറുള്ളതാണ്, പിന്നെ ബെസ്റ്റ് ഫ്രണ്ട് ചങ്ക് എന്നൊക്കെ പറഞ്ഞു ഇവളുടെ വീട്ടിൽ എന്നെ പരിചയപ്പെടുത്തി വെച്ചിട്ടും ഉണ്ട്, അതുകൊണ്ടു അവളുടെ അമ്മയ്‌ക്കും അച്ഛനും അനിയത്തിക്കും എല്ലാം എന്നെ അറിയാം.

"പോവാണോടാ…"

ഇറങ്ങി സാരി ചുറ്റി തല ചിരിച്ചു കുഞ്ഞിക്കണ്ണുമായി പെണ്ണ് നിന്നു കൊഞ്ചി.

"അയ്യടി….പിന്നെ ഇവിടെ നിക്കാനോ, അതൊക്കെ പിന്നെ,.... കെട്ടുകഴിഞ്ഞു…"

ഞാൻ ചുമ്മ അവളെ ചൊറിഞ്ഞു….

"അയ്യട…ചെക്കൻ കെട്ടലൊക്കെ സ്വപ്നം കണ്ടു തുടങ്ങിയോ ഇപ്പോഴേ…"

"ഇനിയിപ്പോ സ്വപ്നം കാണാൻ അതല്ലേ ഉള്ളൂ…"

അവളുടെ പൂ പോലുള്ള മുഖം നോക്കി ഞാനും കൊഞ്ചി. ഇന്നത്തെ ഓട്ടത്തിന്റെയും അലച്ചിലിന്റെയും ആണെന്ന് തോന്നുന്നു മുഖം ഇത്തിരി വാടിയിട്ടുണ്ട്.

പോക്കറ്റിൽ അടിക്കുന്ന ഫോൺ ആണ് എന്റെ നോട്ടം തെറ്റിച്ചത്…

"വേഗം വാടാ മൈരേ…ഞാൻ ഇവിടെ പോസ്റ്റാ…."

എടുത്ത വാക്കിന് ജോപ്പന്റെ തെറി കേട്ടതും ഞാൻ ചാവി തിരിച്ചു ബൈക്ക് ഓണാക്കി.

"പോട്ടേഡി പ്രാന്തി…"

"നിന്നെ കണ്ടു കൊതി തീരുന്നില്ലട…"

ചിണുങ്ങിക്കൊണ്ടു പെണ്ണ് പറഞ്ഞു.

"അതെന്തേ ഇത്ര നാളും ഇല്ലാതിരുന്ന കൊതി ഇപ്പൊ,.."

"ഇത്ര നാളും ആയിരുന്ന പോലെ ആണോ,...ഇപ്പൊ നീ എന്റെ അല്ലെ…അപ്പൊ പിന്നെ എനിക്ക് എപ്പോഴും കാണാൻ ഒക്കെ തോന്നും…"

വീണ്ടും ഫോൺ അടിക്കാൻ തുടങ്ങിയതും ഞാൻ അവളെ നോക്കി കണ്ണു ചിമ്മി കാട്ടി.

"ഡാ…സൂക്ഷിച്ചൊക്കെ പോണേ…പിന്നെ എനിക്ക് വിളിക്കാൻ തോന്നുമ്പോഴൊക്കെ വിളിക്കും ഫോൺ എടുക്കണേ…"

"നിന്റെ ഫോൺ ഞാൻ എപ്പോഴാ എടുക്കാതിരുന്നിട്ടുള്ളെ…ഇനിയിപ്പോ, എന്റെ കാര്യത്തിൽ അവകാശോം കൂടിയുള്ള ആളല്ലേ…എന്റെയല്ലേ നീ…"

ഒന്നു പൂത്തുലഞ്ഞു പെണ്ണ്…

യാത്ര ചോദിക്കാൻ എനിക്ക് മനസ്സു വന്നില്ല ബൈക്ക് വളച്ചെടുത്തു പോവുമ്പോൾ

💬 Comments

View all comments