0%

Chapter Title : രാവ് 2 [Achillies]

Author : Achillies Read All Parts 1.2K

ഞാൻ മിററിലൂടെ കണ്ടു എന്നെ നോക്കി നിൽക്കുന്ന എന്റെ പെണ്ണിനെ…

അനാഥനായ എനിക്ക് എന്റെ എന്നു പറയാൻ ഉണ്ടായ നിധി ഞാൻ കണ്ണു നിറയെ കണ്ടു.

***********************************

"ജയിച്ചതൊക്കെ കൊള്ളാം പുതിയ ഉത്തരവാദിത്വം, ഓരോ സീറ്റുവേഷൻ ഒക്കെ എങ്ങനെ ഓവർകം ചെയ്യണം എന്നൊക്കെ നിനക്ക് പഠിക്കാൻ പറ്റും …എന്നാലും കോളേജിൽ കയറിയത് പഠിക്കാൻ ആണെന്ന് ഓർമയുണ്ടാവണം കേട്ടോ കുഞ്ഞാ, പിന്നെ പ്രശ്നത്തിനൊന്നും പോകരുത്…അവിടുന്ന് ഇറങ്ങുമ്പോൾ കൂട്ടും ഡിഗ്രിയുടെ സർട്ടിഫിക്കറ്റും എന്നും ഓർക്കാൻ കുറെ നല്ല ഓർമകളും മാത്രേ പാടുള്ളൂ.…"

രാത്രി പതിവ് പോലെ മനോജ് അച്ഛൻ വിളിച്ചു സംസാരിക്കുകയായിരുന്നു, എന്റെ ഓർഫനേജിലെ എന്നെ വളർത്തിയ അച്ഛൻ, എന്നെപ്പോലെ ഒത്തിരിപ്പേരെ വളർത്തിയ അച്ഛൻ, ഇപ്പോഴും ഒരുപാട് പേരുണ്ട് അവിടെ.

"ഇല്ല അച്ഛാ ബാക്കിയെല്ലാം സെക്കന്ററിയെ ഉള്ളൂ, മൂന്നുകൊല്ലം ഞാൻ വെറുതെയാക്കില്ല…"

അച്ഛന്റെ വാക്കുകൾക്ക് ഞാൻ മറുപടി പറഞ്ഞു.

"ഞാൻ പൈസ അയച്ചിട്ടുണ്ട്, അച്ഛന് കിട്ടിയിരുന്നോ…"

"അതൊക്കെ കിട്ടി…നീ എല്ലാ മാസവും ഇങ്ങനെ അയക്കണം എന്നില്ല, ഇവിടെ ഇപ്പൊ അങ്ങനെ അത്യാവശ്യം ഒന്നും ഇല്ലെടാ….പിന്നെ എന്തെങ്കിലും വന്നാലും ചോദിക്കാൻ നിന്നെപ്പോലെ ഒരുപാട് പേരുണ്ടല്ലോ, നീ കുറച്ചൊക്കെ സേവ് ചെയ്തു വെക്കാനും കൂടി പഠിക്കണം…ജീവിതം ഇനിയും ഒരുപാട് ഉള്ളതാ…"

അച്ഛൻ ഞാൻ അയച്ച പണത്തിന്റെ വില എന്നെ തന്നെ പറഞ്ഞു മനസിലാക്കി.

"അറിയാം അച്ഛാ….എനിക്കിത് പോലെ കൊടുക്കാൻ വേറെ ആരുമില്ലല്ലോ, കൂടെപ്പിറപ്പുകൾ ആയിട്ട് അവരും പിന്നെ അച്ഛനും ഒക്കെ അല്ലെ ഉള്ളൂ…"

പറഞ്ഞു കൊണ്ടിരിക്കുമ്പോൾ മറ്റൊരു കാൾ വന്നു മിന്നുന്നത് ഞാൻ കണ്ടു.

"അച്ഛാ എനിക്ക് മറ്റൊരു കാൾ വരുന്നുണ്ട് ഞാൻ

💬 Comments

View all comments