Chapter Title : രാവ് 2 [Achillies]
ചോദിച്ചു.
"ഓഹ് മുകളിൽ ഉണ്ട് ചേച്ചി…"
"ആ നാറിയോടൊന്നു ഒച്ച കുറച്ചു നിലവിളിക്കാൻ പറ…ഇവിടെ മനുഷ്യന് ഒന്നു സമാധാനമായിട്ട് പ്രാർത്ഥിക്കാൻ പോലും മേല…"
"ഞാൻ പറയാം ചേച്ചി….ചേട്ടൻ വന്നില്ലേ…"
"ഓഹ് അകത്തിരുന്നു സീരിയൽ കാണുന്നുണ്ട്…കഴിക്കാൻ എടുക്കട്ടേ കൊച്ചേ നേരം ആയോ…"
വിനി ചേച്ചിയുടെ വീടിന് മുകളിൽ ആണ് താമസം ഫുഡും ചേച്ചിയുടെ വക പേയിങ് ഗസ്റ്റ് സെറ്റപ്പ് ആണ് പക്ഷെ ഞാൻ മാത്രേ ഉള്ളൂ… പിന്നെ ഇവിടെ ആകെ ഉണ്ടാവാറുള്ളത് ഇടയ്ക്ക് കേറി വന്നു ആഘോഷിക്കുന്ന ജോപ്പനാണ്, അവനെ ചേച്ചിക്കും ചേട്ടനും അറിയാവുന്നത് കൊണ്ടു പ്രശ്നമില്ല.
"നിങ്ങൾ കഴിച്ചായിരുന്നോ…"
ഞാൻ ചേച്ചിയോട് ചോദിച്ചു.
"ഇല്ലട കൊച്ചേ….എടുക്കാൻ പോവായിരുന്നു അതാ നിന്നോട് കൂടെ ചോദിച്ചേ…"
"എങ്കി എടുത്തോ ചേച്ചി…"
ചേച്ചി ഫുഡ് എടുക്കാൻ പോയപ്പോൾ ഞാൻ മുകളിലേക്ക് കയറി.
"മോനെ കുട്ടാ….നീ എവിടാരുന്നെടാ…."
കുഴഞ്ഞു വരുന്ന നാവ് എങ്ങനെയൊക്കെയോ വളച്ചു നിർത്തി ജോപ്പൻ ചോദിച്ചു.
"സെറ്റ് ആയല്ലോ,... പറ്റില്ലെങ്കിൽ എന്തിനാ മൈരേ ഈ പണിക്ക് നിക്കണേ…"
"എടാ കുടിച്ചിട്ട് വടി പോലെ നിക്കാൻ ആണെങ്കിൽ പിന്നെ കുടിക്കണത് എന്തിനാടാ കുട്ടാ…."
താഴെ വിരിച്ച പായയിൽ കഴുത്തും തലയും ഭിത്തിയിൽ കുത്തി പിടിച്ചു തൂങ്ങി ഇഴയാൻ പാകത്തിന് കിടപ്പുണ്ട് നാറി.
ഞാൻ ചെന്നു അവൻ വാങ്ങിച്ചോണ്ടു വന്ന ബീഫ് കറിയുടെ പൊട്ടിക്കാത്ത കവർ എടുത്തു താഴേക്ക് നടന്നു.
"കാൽവീ…."
താഴെ നിന്ന് ചേച്ചി വിളിക്കുന്നത് കേട്ട ഞാൻ താഴേക്ക് തിരിച്ചിറങ്ങി.
"ഡാ ചോറ് മതിയാവുവോ എന്നു നോക്കിയേ…ജോപ്പൻ ഉണ്ടാവുവോ എന്നു നീ പറഞ്ഞില്ലല്ലോ…"
പാത്രത്തിൽ ചോറും കറിയും ചേച്ചി നീട്ടിക്കൊണ്ടു
💬 Comments
View all comments