0%

Chapter Title : രാവ് 2 [Achillies]

Author : Achillies Read All Parts 1.2K

പറഞ്ഞു.

"ഓഹ് അവനിനി എന്തേലും ഒക്കെ തിന്നുവോന്നു കണ്ടറിയണം…ആള് ഫുൾ സെറ്റ് ആ…

പിന്നെ ചേച്ചി ഇതെടുത്തോ…"

ഞാൻ കരുതിയ കറി ചേച്ചിക്ക് നീട്ടി.

"നിങ്ങൾക്ക് ഉണ്ടോടാ…"

വാങ്ങുമ്പോൾ ചേച്ചി ചോദിച്ചു.

"അതൊക്കെ ഉണ്ട്…ഉണ്ടാപ്പി എന്തേ ഇന്ന് ഒച്ചയൊന്നും കേട്ടില്ലല്ലോ…"

"ഓഹ് അവൻ ഇന്ന് നേരത്തെ ഉറങ്ങിയെടാ….ഇന്ന് ആകെ ചെക്കന് ഒരു സുഖം ഇല്ലായിരുന്നു."

വീണ്ടും മുകളിൽ നിന്ന് ജോപ്പൻ നിലവിളിക്കാൻ തുടങ്ങി.

"എന്റെ പൊന്നു കാൽവി….അവനെ നീ ഒന്നു കിടത്തി ഉറക്ക്….അല്ലേൽ അയലത്തുള്ളൊരു രാത്രി വീട്ടിലേക്ക് വല്ല സ്റ്റീൽ ബോംബും എറിയും."

"അവന്റെ വായിൽ തിരുകാൻ പറ്റിയ തുണി വല്ലോം കിട്ടുവോന്നു നോക്കട്ടെ…"

ഞാൻ പാത്രവുമായി മുകളിലേക്ക് നടന്നു.

പാത്രം ടേബിളിൽ വെച്ചിട്ട് ഞാൻ ഫോൺ എടുത്തു ഒന്നു കൂടെ പെണ്ണിനെ വിളിച്ചു.

എവിടെ ബെൽ അടിക്കുന്നുണ്ട് എന്നാൽ എടുക്കുന്നില്ല.

ഞാൻ വാട്‌സ്ആപ്പ് എടുത്തു അവളുടെ ചാറ്റ് എടുത്തു.

"എന്താടി പ്രാന്തി വിളിച്ചാൽ എടുക്കാത്തെ…"

ടൈപ് ചെയ്തു ഒന്നു മുകളിലേക്ക് നീട്ടി.

ഇന്ന് രാവിലെ കോളേജിൽ വരും മുന്നേ അവളയച്ച ഫോട്ടോയുണ്ട്, സാരിയിൽ ചരിഞ്ഞു നിന്ന് ഫുൾ ചിരിയും ചിരിച്ചു.

"കൊള്ളാമോഡ….ചെക്കാ…"

അതിനൊപ്പമുള്ള വരികൾ.

ഇറങ്ങും മുന്നേ ഉടുത്തത് ആദ്യം എന്നെ കാണിച്ചു എന്നോട് ചോദിക്കുന്ന പെണ്ണ്.

അവളുടെ ഫോട്ടോ എടുത്തു,

കുഞ്ഞി കണ്ണു തിളങ്ങുന്നു. ഇരുനിറമാണ് പെണ്ണിന്, ചുവപ്പു കലർന്ന നിറം, ചുണ്ട് ഇത്തിരി തടിച്ചു മലർന്നിട്ടുണ്ട്. ആകെ മൊത്തം പെണ്ണിന് നല്ല വളവുകൾ ഉള്ള ശരീരമാണ്. മെലിഞ്ഞിട്ടും അല്ല തടിച്ചിട്ടും അല്ല.

"ഡാ പുല്ലേ ഞാൻ പറയണത് വല്ലോം നീ കേൾക്കുന്നുണ്ടോടാ തെണ്ടി…"

💬 Comments

View all comments