Chapter Title : രാവ് 2 [Achillies]
അങ്കിയേം നോക്കി സ്വപ്നം കണ്ടു നിന്ന എന്നെ പിന്നേം ജോപ്പൻ ഉണർത്തി, തെണ്ടി സമ്മതിക്കൂല…
"എന്താടാ ജോപ്പ…"
"കോളേജിലെ പരിപാടി എല്ലാം ഫുൾ ഓൺ ഫുൾ പവർ ആയിരിക്കണം….ഒരു നായിന്റെ മക്കളും കുറ്റം പറയാൻ പാടില്ല…."
ചെയർമാൻ അവന്റെ സ്വപ്നം കാണാൻ തുടങ്ങി.
"ഓഹ് ശെരി മൈരേ, നമുക്ക് സൺ ബേൺ തന്നെ നടത്തിക്കളയാം പോരെ…"
"ജിജോയെ എനിക്ക് ഇടിക്കണം…"
"ഓഹ് തുടങ്ങി…..ആയിക്കോട്ടെ നമുക്ക് ഇടിച്ചു തൂറ്റിക്കാം പോരെ…"
ഞാൻ എല്ലാത്തിനും മൂളിക്കൊടുത്തു.
"My heart's a stereo
Beats for you for listen close
Hear my thoughts in every notes…"
അങ്കിക്ക് വേണ്ടി സെറ്റ് ചെയ്ത റിങ്ടോൻ അടിച്ചതും ഞാൻ വേഗം എടുത്തു.
"എന്താടാ തെണ്ടി ചെക്കാ ഞാൻ വിളിച്ചപ്പോ എടുക്കാഞ്ഞെ…"
എടുത്തതെ ചിണുങ്ങിക്കൊണ്ടു ഭഗവതി പരിഭവം തുടങ്ങി.
"എടി അച്ഛൻ വിളിച്ചിരുന്നെടി….പിന്നെ തിരിച്ചു വിളിച്ചപ്പോൾ എടുക്കാതിരുന്നത് ആരാ…."
തിരിച്ചു ചോദിച്ചപ്പോൾ മിണ്ടാട്ടം ഇല്ല..
"ഞാൻ വിചാരിച്ചു നിനക്ക് വല്ല അവിഹിതോം പിടിച്ചു കാണുവോ…"
"പോടി തെണ്ടി…നിന്നോടല്ലാതെ വേറൊരു പെണ്ണിനോട് അങ്ങനെ വലിയ കമ്പനി ആയിട്ട് മിണ്ടാൻ കൂടി അറിയാത്ത എന്നോട് തന്നെ ഇത് പറയണം…"
"ഹി ഹി ഹി…"
അവിടുന്ന് കുണുങ്ങിയുള്ള പെണ്ണിന്റെ ചിരി.
"ആരാടാ മൈരേ ഫോണിൽ,..... എപ്പോ നോക്കിയാലും ഫോണിലാ, ആരാടാ തെണ്ടി നിന്റെ ഫോണിൽ… "
കള്ളപ്പന്നി ഞെളിഞ്ഞും തുഴഞ്ഞും എന്റടുത്ത് എത്തിയത് ഞാൻ ശ്രദ്ധിച്ചില്ല.
എന്റെ കയ്യീന്ന് ഫോൺ തട്ടിപ്പറിച്ചു അവൻ വാങ്ങി.
"ആരാടാ മൈരേ,...ഇങ്ങനെ വിളിച്ചോണ്ട് ഇരിക്കുന്നെ…"
ജോയൽ എടുത്ത വാക്കിന് തെറി
💬 Comments
View all comments