0%

Chapter Title : രാവ് 2 [Achillies]

Author : Achillies Read All Parts 1.2K

പറഞ്ഞു തിരിച്ചു എന്താ കിട്ടിയതെന്ന് ഞാൻ കേട്ടില്ല…പക്ഷെ അപ്പോഴേക്കും ഞാൻ വാങ്ങാൻ നോക്കി ആ തെണ്ടി പിടിവിടാതിരുന്നതുകൊണ്ടു വിരൽ വീണ് ഫോൺ സ്പീക്കറിൽ ആയി.

"ഞാൻ വിളിച്ചത് എന്റെ ചെക്കനെയാടാ, അതിന് നിനക്കെന്താടാ പുല്ലേ, മര്യാദയ്ക്ക് അവന്റെ കയ്യിൽ ഫോൺ കൊടുക്കട തെണ്ടി ജോപ്പ…"

അവളുടെ ഒച്ച ഞാനും അവനും ഒരുമിച്ചു കേട്ടു.

"ഏഹ് നിന്റെ ചെക്കനോ…..അതെപ്പോ…."

ജോപ്പൻ ഞെട്ടി, പിന്നെ കിക്ക് ഇറങ്ങിയതുപോലെ എന്നെ നോക്കി.

"സ്സ്സ്…."

സ്പീക്കറിൽ അവൾ നാക്ക് കടിച്ചു അബദ്ധം പിണഞ്ഞു എരിവ് വലിക്കുന്ന ഒച്ച റൂമിലെ നിശബ്ദതയിൽ തെളിഞ്ഞു കേട്ടു.

"അയ്യോ….."

എന്നെ തള്ളിയിട്ട് എന്റെ മേലേക്കെറി ജോപ്പൻ എന്റെ കഴുത്തിന് പിടിച്ചു.

"എന്താടാ എന്താ പറ്റിയെ…"

എന്റെ കയ്യിലിരുന്ന ഫോണിൽ അപ്പോഴും അവൾ കേട്ട സ്വരത്തിൽ പേടിയോടെ ചോദിക്കുന്നുണ്ടായിരുന്നു.

"വൈ യൂ ഡൂ ദിസ് മാൻ…."

ജോപ്പൻ കിടന്നു തുള്ളുവായിരുന്നു.

"എന്ത്….എടാ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയതോ…"

"എപ്പോ മുതൽ….അത് പറ എന്നെ പറ്റിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി രണ്ടും കൂടെ…"

"എടാ…ജോപ്പ അവനെ വിട്….ഇത്….ഇത് ഞങ്ങൾ ഇന്ന പറയുന്നേ….ഇന്നാ ഫസ്റ്റ് ഡേ…"

അവൾ ഫോണിലൂടെ പറയുന്നത് അവൻ ശ്രെദ്ധിച്ചു കേട്ടു…എങ്കിലും ഈ തെണ്ടി എന്തിനാണ് ഇതിന് വെളിച്ചപ്പാട് തുള്ളുന്നത് എന്നു എനിക്ക് മനസ്സിലായില്ല.

ഇനി ഇവന് അവളെ ഇഷ്ടമായിരുന്നിരിക്കുവോ…

എന്റെ ചിന്ത അധികം കാട് കയറേണ്ടി വന്നില്ല ജോപ്പൻ എന്റെ മേലെ കേറിയിരുന്ന് അലറി.

"എന്റെ മന്തിയിലും കുപ്പിയിലും ആടാ മൈരുകളെ നിങ്ങൾ പുഴൂനെ വാരിയിട്ടത്….അത് ഞാൻ സഹിക്കൂല്ലടാ…"

ഇവനിതെന്ത് തേങ്ങയാണ് പറയുന്നതോർത്തു ഞാൻ പൊട്ടനെ പോലെ

💬 Comments

View all comments