0%

Chapter Title : രാവ് 2 [Achillies]

Author : Achillies Read All Parts 1.2K

കയ്യും കെട്ടി നിന്നു കൊള്ളുവോന്നും ഇല്ല അത്രേ ഉള്ളൂ…"

ജോയൽ കാര്യമായും കുറച്ചു ചിരിയോടെയും വലിയ നിഷേധി ആവാതെ പറഞ്ഞതും

"ഡാ ജോയലെ ചുമ്മ ഷോ ഓഫ് കാണിക്കല്ലേ…ഇവിടെ നിന്ന് അവരുടെ കയ്യീന്ന് വാങ്ങാൻ നിക്കാതെ കോളേജിൽ കേറി പോടാ…"

ജിജോ സാറ് വന്നു പുച്ഛിച്ചു ഓളിയിട്ടു.

"സാറേ….വെറുതെ നെഞ്ചത് കേറാൻ വരല്ലേ, ചൊര്ക്ക് എന്തേലും ബാക്കി കിടപ്പുണ്ടേൽ വർഷം ബാക്കി കിടക്കുവല്ലേ വൃത്തി ആയിട്ട് തീർക്കാൻ സമയമുണ്ട്, ഇതിനിടയിൽ വന്നു തീർക്കാൻ ആണേൽ കുളിച്ചാൽ പോലും നാറ്റം മാറാത്ത രീതിയിൽ നാറ്റിക്കാൻ എനിക്കറിയാം ഒന്നും മറന്നിട്ടില്ലല്ലോ… "

ജോയൽ കുറച്ചു മൂപ്പിച്ചു പറഞ്ഞതും ആ നാറി സൈഡ് ആയി.

"ജോയലെ, പ്ലീസ് ഇപ്പോൾ ഇവിടുത്തെ പ്രശ്നം അതൊന്നും അല്ലല്ലോ… അച്ഛൻ പോലീസിനെ വിളിച്ചിട്ടുണ്ട്,. അവരുടെ കൂട്ടത്തിൽ കാമ്പസിന് പുറത്തുള്ള ആരൊക്കെയോ ഉണ്ടെന്നു പറയുന്നു, നിങ്ങളുടെ സേഫ്റ്റി നോക്കേണ്ടത് ഇപ്പോൾ ഞങ്ങളുടെ ഉത്തരവാദിത്വം അല്ലെ…തുടക്കത്തിലേ തന്നെ ഒരു പ്രശ്നം വേണ്ട…"

ദേവൻ സാർ ഒന്നു മയപ്പെടുത്തി മുന്നോട്ടു കയറി സംസാരിച്ചതും കിട്ടിയ ഗ്യാപ്പിൽ ആളാവൻ വന്ന ജിജോ ഊരിയിട്ടു മുങ്ങി.

ഋതിനും ബാക്കി ഉള്ളവരും അങ്ങേരുടെ പോക്ക് കണ്ടു കടിച്ചു പിടിച്ചു ചിരിച്ചപ്പോൾ കാർത്തിക്ക് സാറും വശത്തൂടെ പോയ ചിരി കഷ്ടപ്പെട്ടു അടക്കി.

"ഞങ്ങൾ കാരണം ഇവിടെ ഒരു പ്രശ്നോം ഉണ്ടാവില്ല…പക്ഷെ ഇപ്പൊ ഈ ഒഴിവായ പ്രശ്നം അവന്മാരിനിയും പൊക്കിക്കൊണ്ടു വന്നാൽ ഞങ്ങളായിട്ടൊന്നും തുടങ്ങിയില്ലെങ്കിലും തീർക്കുന്നത് ഞങ്ങളായിരിക്കും…"

അത്രയും പറഞ്ഞു ജോയൽ കോളേജിലേക്ക് നടന്നതും പിറകെ ബാക്കി ഉള്ളവരും പോയി.

"ഡാ കാൽവി…."

ഒരു തല്ലു ഒഴിവായതിന്റെ

💬 Comments

View all comments