Chapter Title : രാവ് 2 [Achillies]
ആശ്വാസത്തിൽ ഞാൻ തിരികെ നടക്കുമ്പോൾ ദേവൻ സാർ എന്നെ വിളിച്ചു.
എന്റെ ഡിപാർട്മെന്റ് ന്റെ എച് ഒ ഡി യാണ്.
കൂടെ കാർത്തിക്ക് സാറും നടന്നു വരുന്നത് കണ്ടപ്പോഴേ ഊഹിച്ചു, ഉപദേശിക്കാനുള്ള വരവാണെന്നു.
"ഡാ…ജോയലിനോട് ഒന്നു അടങ്ങാൻ പറയണം…എപ്പോഴാ എന്താ പറയുന്നേ എന്നു പോലും അവനറിയില്ല…"
ദേവൻ സാർ സ്വരം പതുക്കെ ആക്കി എന്നോട് സംസാരിച്ചു.
"സർ ജിജോ സർ ചുമ്മ വന്നു അവനെ പറഞ്ഞത് സാറും കേട്ടതല്ലേ…"
"എടാ ഞാൻ അങ്ങേരെ സപ്പോർട് ചെയ്തു പറഞ്ഞതല്ല, അയാൾ ചെയ്തതെന്താണെന്നും അതിലെ തെറ്റും ഒന്നും ഞങ്ങളാരും മറന്നിട്ടുമില്ല ന്യായീകരിക്കുകയുമില്ല, പക്ഷെ ജോയലിന്റെ പോക്ക്, അവന്റെ എടുത്തുചാട്ടം, നിനക്കറിയാലോ അന്നത്തെ ആ പ്രശ്നം എങ്ങനെയാ തീർന്നതെന്നു,...കൂടുതൽ പേർക്കും അറിയില്ല,
പെട്ടെന്ന് അവനിങ്ങനെ ഒരൊന്നൊക്കെ വിളിച്ചു പറഞ്ഞാൽ അയാളേക്കാളും വിഷമം ഉണ്ടാവുക ആ കുട്ടിക്കായിരിക്കും, അതുകൂടി റിക്വസ്റ്റ് ചെയ്തിട്ടാണ് അന്ന് എല്ലാം അവസാനിപ്പിച്ചത്,..."
കാർത്തിക്ക് സാർ എന്റെ തോളിൽ കയ്യിട്ടു പറഞ്ഞു.
"നീ ഈ കാര്യം ഒന്നവനോട് പറയണം, ആ കുട്ടിക്ക് വേണ്ടിയെങ്കിലും ഈ കാര്യം ഇനി ഇതുപോലെ വിളിച്ചു പറയരുതെന്ന്….നിനക്കും ന്യായമാണെന്ന് തോന്നുകയാണെങ്കിൽ മതി…"
കാർത്തിക്ക് സാർ കാര്യമായിട്ട് എന്നോട് പറഞ്ഞു.
"നീ കോളേജിലേക്ക് ചെല്ലു ഞങ്ങൾ അവന്മാരോടൊന്നു സംസാരിക്കട്ടെ പോലീസ് വരും മുന്നേ ഒന്നു പറഞ്ഞുനോക്കട്ടെ…വെറുതെ തല്ലു കൊള്ളിക്കണ്ടല്ലോ…"
ദേവൻ സർ അത്രയും പറഞ്ഞു കാർത്തിക്ക് സാറിനെയും കൂട്ടി ഗ്രൗണ്ടിന്റെ സൈഡിൽ കൂടി നിന്ന അവന്മാരുടെ അടുത്തേക്ക് നടന്നു.
ഞാൻ തിരികെ കോളേജിലേക്കും.
നടക്കുന്ന വഴി ഞാൻ ആലോചിച്ചത് അവർ പറഞ്ഞ കാര്യം തന്നെ ആയിരുന്നു.
കഴിഞ്ഞ
💬 Comments
View all comments