0%

Chapter Title : രാവ് 2 [Achillies]

Author : Achillies Read All Parts 1.2K

ഒന്നു ചുരുണ്ടതല്ലാതെ ആ വെളിവില്ലാത്തവൻ ഒന്നു മൂളി കൂടിയില്ല….

അതോടെ ഇലക്ഷൻ രാത്രിയുടെ ആഘോഷങ്ങൾക്ക് ജോപ്പൻ കർട്ടൻ ഇട്ടു.

ജോപ്പന്റെ കൂടെ കൂടിയ അന്ന് എന്നേം കൂട്ടിപ്പോയി അവന്റെ വീട്ടിൽ ചെന്നു അവന്റെ അപ്പനേം അമ്മയേം എനിക്ക് കൂടി അവൻ വീതം വെച്ചു തന്നു.

ഒറ്റ മോനെക്കൊണ്ടു പൊറുതി മുട്ടിയിരുന്ന ലിസിയമ്മയും ജോർജപ്പയും അവരുടെ രണ്ടാം സൽപുത്രനായി ഏറ്റെടുക്കാൻ വേറെ ഒന്നും വേണ്ടിവന്നില്ല.

ഈ കാണുന്ന ബഹളം മുഴുവൻ വെറുതെയാണെന്നു എനിക്കും ജോപ്പനും അപ്പയ്ക്കും അമ്മയ്ക്കും അറിയാം…അല്ലേൽ ആദ്യമായി മോനു ചിയേഴ്സ് പറഞ്ഞു കള്ള് കൊടുത്ത അപ്പ കുപ്പി തോണ്ടിക്കൊണ്ടു പോയതിന് ഇങ്ങനെ തുള്ളുവോന്നും ഇല്ലല്ലോ…

ഇത് ചുമ്മ രണ്ടിനും ഇവനെയിട്ടു ചൊറിഞ്ഞു മിനക്കെടുത്താനുള്ള ഒരു വട്ട്.

അപ്പ കൃഷി വകുപ്പിലാണ് സ്വസ്ഥം സുഖം, അമ്മ നേരത്തെ സ്കൂളിൽ പഠിപ്പിച്ചിരുന്നു ഇപ്പൊ നിർത്തി വീട്ടിൽ തന്നെ.

ഞായറാഴ്ചകളും ശനിയാഴ്ചയും അവിടെ ഹാജർ വെക്കണം എന്ന നിര്ബന്ധത്തിലാണ് എന്നെ ഇവിടെ നിൽക്കാൻ രണ്ടുപേരും അനുവദിച്ചത് തന്നെ, ജോപ്പനെ കണ്ടു മുട്ടും മുന്നേ തന്നെ ഈ വീടിന് മോളിൽ കുടിയേറിയവനാണ് ഞാൻ, അതും മനോജച്ഛൻ വഴി.

അപ്പയും അമ്മയും നിര്ബന്ധിച്ചിട്ടും അങ്ങോട്ടു മാറാത്തത്, സ്വാതന്ത്ര്യം, ഒപ്പം സ്വന്തം കാലിൽ നിൽക്കണം എന്നുള്ള ചിന്ത കൊണ്ട് കൂടിയാണ്.

പിന്നെ സ്പോണ്സർ എന്നു പറയുന്ന ഒരു സംഭവം ഉള്ളതുകൊണ്ട് കാര്യങ്ങൾ ഒക്കെ നടന്നു പോവുന്നു, പിന്നെ അറിയാവുന്ന ചെറിയ ഡിസൈൻ പരിപാടി കൂടി ചെയ്തു എനിക്ക് വേണ്ടതൊക്കെ കിട്ടും.

സ്പോണ്സർ ഇപ്പോഴും ഒരു സമസ്യയാണ് ഞാൻ കണ്ടിട്ടില്ല പക്ഷെ ഇതുവരെയുള്ള എന്റെ കണ്ടെത്തലുകൾ

💬 Comments

View all comments