Chapter Title : രാവ് 2 [Achillies]
കിടന്നു മോങ്ങാതെ നിങ്ങടെ മോന്റെ മുൻപിൽ ചെന്നു മോങ്…"
ബാക്ക് ഗ്രൗണ്ടിൽ സംസാരം കേട്ടു..
"കുഞ്ഞു നാളെ ആ സാധാനത്തിനെ ഇങ്ങോട്ട് പാക്ക് ചെയ്തോണം കൂടെ നീയും ഇങ്ങു പോര്…..ആ തെണ്ടി ചെക്കന്റെ കൂടെ കൂടി നീ നശിക്കരുത് കേട്ടല്ലോ…"
ഞാൻ ചിരി കടിച്ചു പിടിച്ചു ജോപ്പനെ നോക്കി…ഫുൾ പുച്ഛം നിറച്ചു ഇരിപ്പുണ്ട്.
"തന്തേം തള്ളേം ആണത്രേ…"
ജോപ്പൻ ആട്ടിക്കൊണ്ടു പറഞ്ഞു.
"ഡാ കള്ള പന്നി സ്വന്തം തന്തേടെ കുപ്പീം അടിച്ചോണ്ടു തന്നെ വേണം ആഘോഷിക്കാൻ അല്ലെ മൈരേ…"
"പിന്നെ എന്റെ തന്തേടെ കുപ്പി അല്ലാതെ അയലത്തെ വക്കച്ചന്റെ കുപ്പി കമത്താൻ പറ്റുവോ…"
"ആ എങ്കി നീ നാളെ വീട്ടി കേറണോങ്കിൽ വക്കച്ചന്റെ കുപ്പി കമത്തി നിന്റെ തന്തപ്പടിക്ക് തന്നെ കൊടുക്കേണ്ടി വരും…."
"ഓഹ് ഒരു മൈരും ഇല്ല…കുറച്ചു സാനിറ്റൈസർ എടുത്തു ഇതിൽ ബാക്കി ഒഴിച്ചു വെച്ചിട്ട് അങ്ങു കേറും, രണ്ടെണ്ണം വിട്ടു കഴിയുമ്പോൾ പിന്നെ എന്ത് വോഡ്ക എന്തു സാനിറ്റൈസർ…."
"ഓഹ് ഇതുപോലെ ഒരു മോനെ കിട്ടാൻ പുണ്യം ചെയ്ത ഒരു അപ്പനും അമ്മേം…"
"അതൊണ്ടല്ലേടാ കുട്ടാ ഞാൻ നിന്നെ തപ്പി അവർക്ക് കൊണ്ടോയി കൊടുത്തെ…നാളെ അവരുടെ പുന്നാര മോനായ നീയും കൂടെ എന്റെ കൂടെ പോരുന്നു….നിന്നേം കൊണ്ടു ചെല്ലുന്ന ഗ്യാപ്പിൽ നയ്സായിട്ടു ഞാനും അകത്തു കേറുന്നു….അത്രേ ഉള്ളൂ പരിപാടി…മൈര് ഓരോന്ന് ആലോചിച്ചും പ്ലാൻ ചെയ്തും അടിച്ചത് മുഴുവൻ ഇറങ്ങി…."
ജോപ്പൻ കുറച്ചു കൂടെ ചെലുത്തി ഒരു മൂല പിടിച്ചു ഉറക്കത്തിലായി.
"ഡാ തെണ്ടി എന്തേലും തിന്നിട്ട് കിടക്ക്…"
വിളിച്ചിട്ട് പാമ്പ് ഇര വിഴുങ്ങിയ പോലെ
💬 Comments
View all comments