Chapter Title : രാവ് 2 [Achillies]
പറഞ്ഞിട്ട് എന്റെ നേരെ നോക്കി അവൻ കണ്ണുരുട്ടി.
"ഇല്ലെങ്കിൽ ?….അമ്മയോട് കള്ളം പറയാനൊന്നും എനിക്ക് വയ്യ…"
"നീ കള്ളം പറയണ്ട പക്ഷെ അമ്മേടെ കുഞ്ഞൂന്റെ പുതിയ പ്രേമ കഥ ഞാൻ അങ്ങു എണ്ണി വിടും…"
കള്ള നായിന്റെ മോൻ പകരം വീട്ടുവാണ്, എന്താണോ അവിടെ ഒപ്പിച്ചിട്ടു വന്നിരിക്കുന്നത്.
അപ്പോഴേക്കും കട് ആയ ഫോൺ ഞാൻ തിരിച്ചു വിളിച്ചു.
"കൻഗ്രാറ്‌സ് കുഞ്ഞു…."
ഫോൺ എടുത്തതും അവിടെ നിന്ന് ജയിച്ചതിനുള്ള വിഷ് വന്നു.
"പിന്നെ നല്ലൊരു ദിവസായിട്ടു എന്റെ കുഞ്ഞു കള്ളം ഒന്നും പറയണ്ട…ഫോൺ എടുക്കാൻ ലേറ്റ് ആയതും ഞാൻ കാര്യം ഏറെക്കുറെ ഊഹിച്ചു ആ തെണ്ടി നിന്നെക്കൊണ്ടു നുണ പറയിക്കാൻ എന്തേലും പഠിപ്പിച്ചു വിടുവായിരിക്കും എന്നു…"
"താങ്ക്യൂ അമ്മ….."
"ഉം വരവ് വെച്ചു…ആ നാറി അവിടെ ഉണ്ടോടാ…"
ലിസിയമ്മ തിരിച്ചു ഗിയറിലായി.
"ഇവിടെ ഉണ്ട്…"
"ആ തെണ്ടിയോട് ഞാൻ പറഞ്ഞതാ കോളേജിൽ നിന്ന് നിന്നേം കൂട്ടി ഇങ്ങോട്ട് വരാൻ, അപ്പൊ മൂളി തലയും കുലുക്കി ഓടിയപ്പോഴേ എനിക്ക് സംശയം തോന്നിയതാ…"
അമ്മ പറഞ്ഞു നിർത്തി.
"എന്താ അമ്മ എന്താ ഇവനവിടെ ഒപ്പിച്ചേ…"
ജോപ്പനെ നോക്കി ഞാൻ ചോദിച്ചതും അവൻ പല്ലും വിരിച്ചു പിടിച്ചു ഇളിച്ചു.
"ആ തലതെറിച്ച തെണ്ടി ഞാൻ അടിക്കാൻ വെച്ച കുപ്പിയും അലമാരെന്നു അടിച്ചോണ്ടാട കുഞ്ഞു മുങ്ങിയെ…"
ലിസിയമ്മയുടെ ശബ്ദം മാറി അവിടെ ജോർജപ്പ കേറി.
"ആ തെണ്ടിയോട് പറഞ്ഞേക്ക് എനിക്ക് ഒരു ഫുൾ കുപ്പി മേടിച്ചോണ്ടല്ലാതെ ഇനി ഈ പടി ഞാൻ കേറ്റത്തില്ലെന്നു…കള്ള തെണ്ടി അപ്പന്റെ കുപ്പി തന്നെ അവന് മോട്ടിച്ചടിക്കണം…"
"എന്തുവാ ഇത്…അവനോടു
💬 Comments
View all comments