Chapter Title : രാവ് 2 [Achillies]
കിട്ടിയ നിന്നെ ഞാൻ ഈ ലോകത്തു വേറെ എന്തിനെങ്കിലും വേണ്ടി കളയുവോ…"
ഞാൻ പറഞ്ഞത് കേട്ട് ഒന്നു മയപ്പെട്ടു എന്നു തോന്നി.
"ഉം….വല്ലതും കഴിച്ചോ നീ…"
അവിടുന്ന് ചോദ്യം. ഞാൻ ഫോൺ സ്പീക്കർ മാറ്റി.
"ഏയ് കഴിക്കാൻ പോണേ ഉള്ളൂ…ഫുഡ് കൊണ്ടു വെച്ചപ്പോഴാ നീ വിളിച്ചെ…"
"ആം….എങ്കി എടുത്തു കഴിക്ക് എന്നിട്ട് നേരത്തെ കിടന്നു ഉറങ്ങിക്കോണം…
ആ തെണ്ടിയെ കെട്ടിറങ്ങിക്കഴിഞ്ഞിട്ടു ഞാൻ ശെരിക്കും ഒന്നു കാണുന്നുണ്ട് എന്നു പറഞ്ഞേക്ക്…."
"ഉം…നീ കഴിച്ചോ…"
"എന്റെ കഴിപ്പോക്കെ കഴിഞ്ഞു….ഡാ ചെക്കാ…"
"ഉം…"
"ലൗ യൂ,... ഉമ്മ…"
"ലൗ യൂ അങ്കി….ഉമ്മ…"
തിരിച്ചു കുറച്ചു നാണിച്ചാണെങ്കിലും ഞാൻ പറഞ്ഞു, ഇതൊക്കെ ആദ്യ അനുഭവമാണെ…
"കിട്ടേണ്ടത് കിട്ടിയില്ലേ ഇനി എന്റെ ചെക്കൻ ഫുഡ് കഴിച്ചു പോയി കിടന്നു ഉറങ്ങിക്കേ…"
"ഉം…ഗുഡ് നയ്റ്റ് ഡി…"
"ഇതൊക്കെ എപ്പോഴായിരുന്നെട…ഹോ എത്ര പെട്ടെന്നാ ഒരു പ്രേമം സെറ്റ് ആയെ…."
ജോപ്പൻ എന്നെ നോക്കി വായും പൊളന്നു ഇരിപ്പുണ്ട്.
"ഇതെല്ലാം ഒരു ഫ്ലോയിൽ അങ്ങു നടക്കുന്നതല്ലേ മോനെ ജോപ്പാ…"
"അപ്പൊ ഇനി ഞാൻ മാത്രം സിംഗിൾ ക്ലബ്ബിൽ ഒറ്റയ്ക്കായി അല്ലെടാ മൈരേ…"
ജോപ്പൻ നിരാശയോടെ പറഞ്ഞു. വീണ്ടും എന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി, ഇന്ന് ഇപ്പൊ ഫോണിന് നല്ല മൈലേജ് ആണല്ലോ….
"ഡാ ജോപ്പ…നിന്റെ ഏകാന്തത മാറ്റാൻ വേണേൽ ഞാൻ റെക്കമെണ്ട് ചെയ്യാം…"
അവൻ എന്താന്നുള്ള ഭാവത്തിൽ എന്നെ നോക്കി.
"ലിസിയമ്മയാ വിളിക്കുന്നെ പുന്നാര പുത്രനെ പിടിച്ചു കെട്ടിക്കാൻ പറയട്ടെ…"
"പോടാ മൈരേ….ദേ ഞാൻ ഇവിടെ ഉണ്ടോ എന്ന് ചോദിക്കാൻ വിളിക്കുവാ…ഞാൻ വന്നു ഇവിടെയുണ്ട് ഉറങ്ങിപ്പോയി എന്നു പറഞ്ഞേക്ക്…"
💬 Comments
View all comments