Chapter Title : രാവ് 2 [Achillies]
രാധികയോടൊപ്പം ജീവിക്കാം എന്നൊക്കെ പറഞ്ഞു പറ്റിച്ചു വളച്ചെടുത്തതായിരുന്നു, ആകെ ഒരു മുത്തശ്ശി മാത്രമുള്ള പെണ്ണ് പെട്ടെന്ന് സ്നേഹം കണ്ടപ്പോൾ വീണു പോയി…
പക്ഷെ അയാൾക്ക് ഭാര്യയുമായി പ്രശ്‌നമില്ലെന്നും പൊന്മുട്ടയിടുന്ന താറാവിനെ പോലെ മുടിഞ്ഞ കാശുള്ള ഭാര്യയെ വിട്ടു കളയാൻ മാത്രം മണ്ടനല്ലാത്ത ജിജോ തന്നെ യൂസ് ചെയ്യുകയായിരുന്നെന്നും, തന്നെ കെട്ടാൻ ഒരു പ്ലാനും ഇല്ലെന്നും അവൾക്ക് കാര്യം മനസിലായതോടെ കൈ വിട്ടു പോവാൻ പോയ പെണ്ണിനെ തനിക്കൊണം കാണിച്ചു പണിയൊപ്പിക്കാൻ നിന്നപ്പോൾ ഇറങ്ങി ഓടിയതാ രാധിക, അവളുടെ കരച്ചിലും പിന്നെ കോളേജിന്റെ പേരും ഒക്കെ ഓർത്തു മാനേജ്‌മെന്റ് പിന്നെ ജിജോയെ വാണിംഗ് കൊടുത്തു വിട്ടു, പക്ഷെ ജോയലിനെ അങ്ങേർക്ക് പിന്നെ കണ്ണിൽ പിടിക്കാതെ ആയി, ജോയലിനോട് എന്തേലും കാണിക്കുന്നതിന് തിരിച്ചു ജോയലും കൊടുക്കാൻ തുടങ്ങിയതോടെ ഇങ്ങേര് ഒന്നു അടങ്ങിയതാ ഇപ്പോൾ ഇലക്ഷൻ ടൈംനാണ് വീണ്ടും പത്തിപൊക്കി തുടങ്ങിയത് ജോയൽ ചെയർമാൻ ആയി നിൽക്കുന്നുണ്ട് എന്നു കേട്ടപ്പോൾ തന്നെ ഇയാൾക്ക് കടി തുടങ്ങി പരസ്യമായും രഹസ്യമായും ഞങ്ങൾക്കെതിരെ ഓരോ നുണയും പാരയും ഒക്കെയായി ഫസ്റ്റ് ഇയർ പിള്ളേരുടെ അടുത്തേക്കാണ് ചെന്നത് ഇയാളുടെ ഊള സ്വഭാവം അതിനുള്ളിൽ തന്നെ മനസിലാക്കിയ പിള്ളേർ പട്ടീടെ വില പോലും കൊടുത്തില്ലെന്നത് വേറെ കഥ.
എന്തൊക്കെ ആയാലും അതിന് ശേഷം രാധികയെ ഞങ്ങൾ കണ്ടിട്ടില്ല, കോളേജിൽ നിന്ന് ടി സി വാങ്ങി പോയി എന്ന് കേട്ടു പിന്നെ വിവരം ഒന്നുമില്ല…ഈ മൈരൻ ഇപ്പോഴും ഇവിടെ പുഴുത്ത പട്ടി കണക്കിന് നടപ്പുണ്ട്.
നടന്നു അകത്തേക്ക് ചെല്ലുമ്പോൾ ജോപ്പൻ അവിടെ തൂണും ചാരി എന്തോ കാര്യമായി ആലോചിക്കുന്നത്
💬 Comments
View all comments