0%

Chapter Title : രാവ് 2 [Achillies]

Author : Achillies Read All Parts 1.2K

ഒന്നു കെട്ടിപ്പിടിച്ചിരിക്കാൻ തോന്നുവാ…

"കോളേജിൽ ഉള്ള വിദ്യാർഥികൾ എല്ലാവരും വീട്ടിലേക്ക് മടങ്ങേണ്ടതാണ്, ആരും എവിടെയും കൂടി നിൽക്കാനോ, ഇവിടെ തുടരാനോ പാടുള്ളതല്ല, നാളെ പ്രവർത്തി ദിനം ആയിരിക്കില്ല, കോളേജ് ഇനി തിങ്കളാഴ്‌ച തുറക്കുന്നതായിരിക്കും…"

സ്പീക്കർ വീണ്ടും പ്രിൻസിപ്പൽ ജോർജ് സാറിന്റെ സ്വരത്തിൽ ഒച്ചയിട്ടു.

അപ്പോഴേക്കും കാർത്തിക്ക് സാറും ദേവൻ സാറും അകത്തേക്ക് വന്നു.

"ഡാ…എല്ലാരോടും പെട്ടെന്ന് പൊക്കൊള്ളാൻ പറ…അധികം കറങ്ങുകയൊന്നും വേണ്ട…"

"എന്താ സാറേ, നാളെ ലീവ് ആണെന്നൊക്കെ വിളിച്ചു പറഞ്ഞല്ലോ…"

ജോപ്പൻ വേഗം കേറി ചോദിച്ചു.

"അവന്മാരുടെ കൂടെ കോളേജിലെ അല്ലാത്ത കുറച്ചു പേരുണ്ടായിരുന്നു, പ്രശ്നം ഉണ്ടാക്കാൻ കൊണ്ടു വന്നതാ…എല്ലാത്തിനെയും വന്ന പോലീസ് തൂക്കി കൊണ്ടു പോയിട്ടുണ്ട്, അവന്മാരേം ഒന്നു വിരട്ടി വിട്ടു,

പോലീസ് പോയിട്ടില്ല ബസ് സ്റ്റോപ്പിലും കോമ്പൗണ്ടിലും ഒക്കെയായി നിൽപ്പുണ്ട്, നിങ്ങൾ വേഗം ഇറങ്ങാൻ നോക്ക്…ഇനി തിങ്കളാഴ്ചയെ ഇതിനകത്ത് കാലു കുത്താവൂ മക്കളെ..",

കാർത്തിക്ക് സർ കാര്യമായിട്ട് തന്നെ പറഞ്ഞു.

ഋതിൻ പോയി ആരതിയോടും പിള്ളേരോടും കാര്യം പറഞ്ഞു.

എല്ലാവരും ഒരുമിച്ചാണ് ഇറങ്ങിയത്.

"ശ്ശെ…നാളെ വന്നു കോളേജിൽ ഒന്നു പൊളിക്കാം എന്നു വിചാരിച്ചതാ എല്ലാം ഊമ്പിപ്പോയി…"

ജോപ്പന്റെ നിരാശ വാക്കുകളിൽ പ്രകടമായിരുന്നു.

എല്ലാത്തിനെയും കൂട്ടി ഇറങ്ങിയപ്പോൾ പൊലീസുകാർ അവിടെയും ഇവിടെയും ഒക്കെ നിൽക്കുന്നത് കണ്ടു.

"ഡാ…."

ബസ് സ്റ്റോപ്പിൽ വരുന്ന ബസിൽ ഓരോന്നിനെ ആയി കയറ്റി വിടുമ്പോൾ എന്റെ പറ്റെ ചാരി നിന്നു വിളിച്ചു.

"എന്താടി വട്ടത്തി…നീ പോണില്ലേ…"

ജോപ്പനാണ് ഇടയ്ക്ക് കയറിയത്, തെറിച്ചു എല്ലാവരുടെയും മെക്കിട്ട് കേറി നടക്കുന്ന വായാടി ആയതുകൊണ്ട് അവളോട് തിരിച്ചും എല്ലാവരും അങ്ങനെ തന്നെയാണ്.

"നീ പോടാ

💬 Comments

View all comments