0%

Chapter Title : രാവ് 2 [Achillies]

Author : Achillies Read All Parts 1.2K

മരവാഴേ….ഡാ എന്നെ ഒന്ന് കൊണ്ടാക്കി താടാ….ഈ സാരിയും വലിച്ചുകയറ്റി ബസിൽ കേറി പോവാനൊന്നും വയ്യ…."

ജോയലിനെ ആട്ടി വിട്ടു അവളെന്റെ കയ്യിൽചുറ്റിപ്പിടിച്ചു തൂങ്ങി.

"ഏയ്‌ ഇവനെയൊന്നും വിടാൻ പറ്റില്ല…എന്തൊക്കെ കാര്യങ്ങളാ പ്ലാൻ ചെയ്യാൻ ഉള്ളതെന്ന് അറിയോ, നീ ഏതേലും തെണ്ടീടെ വണ്ടിക്ക് ലിഫ്റ്റ് ചോദിച്ചു പൊക്കോ, ഒന്നു കണ്ണിറുക്കി കാണിച്ചാൽ മതി ഭാഗ്യം ഉണ്ടേൽ ഏതേലും ഞരമ്പൻ നിർത്തിത്തരും…"

അവളെ ചൊറിയാനും കിട്ടുന്ന ഇടി വാങ്ങാനും ജോപ്പനൊരു പ്രത്യേക കഴിവാണ്…

"കണ്ണിറുക്കി ലിഫ്റ്റ് ചോദിച്ചു പോവുന്നത് നിന്റെ മറ്റവളില്ലേ ആ ബോട്ടണിയിലെ കൃഷ്ണേന്ദു അവള്…"

വെച്ച വായിൽ തെണ്ടി വിളിച്ചു പറയുന്നത് എന്താണെന്നു പോലും പിശാശ് നോക്കുന്നില്ല….

കാര്യം മറ്റൊന്നും അല്ല കേറിയ ടൈമിൽ ജോപ്പന്റെ കണ്ണിലുടക്കിയ ചേച്ചിപ്പെണ്ണായിരുന്നു ബോട്ടണി ഫൈനൽ ഇയർ പഠിച്ചിരുന്ന കൃഷ്ണേന്ദു, സെക്കന്റ് ഇയർ വരെ ഇഷ്ടമാണ് എന്നു പറയാൻ ഒക്കെ ഇരുന്നതാ ഭയങ്കര ദിവ്യപ്രണയം ആയി ചെക്കൻ കൊണ്ടു നടന്നതാ, പക്ഷെ നിഷ്കളങ്ക മുഖത്തിന് പിന്നിൽ ഒരു പ്ലേഗേൾ ഒളിച്ചിരുന്നത് പാവം ജോപ്പൻ അറിഞ്ഞപ്പോ തകർന്നടിഞ്ഞു പോയി,

അവൾക്ക് ആണ്പിള്ളേര് അവളുടെ ആവശ്യം നിറവേറ്റാനുള്ള ഒരു സംഭവം മാത്രം ആയിരുന്നു, പല പൂവിൽ പറന്നു നടക്കുന്ന ഒരു പൂമ്പാറ്റ,

ജോപ്പന്റെ ഇഷ്ടം ആകെ അറിയാമായിരുന്നത് എനിക്കും പിന്നെ സ്ഥിരം എന്റെ വാല് പോലെ നടന്നിരുന്ന അങ്കിക്കും മാത്രം.

"പൊന്നുമോളെ ഇലക്ഷൻ ജയിച്ച ദിവസം തന്നെ നീ എന്നെ തുണിയുരിച്ചു നടത്തരുത്…ഡാ എന്റെ കൊച്ചിനെ കൊണ്ടോയി വീട്ടിൽ ആക്കിക്കെ…മോൾക്ക് പോണ വഴിക്ക് തിന്നാൻ വല്ല ഐസ് ക്രീമോ വേണേൽ ഇവനോട് പറഞ്ഞാൽ മതി…ഡാ

💬 Comments

View all comments