Chapter Title : രാവ് 3 [Achillies]
തിരിച്ചറിഞ്ഞ അത്ഭുതത്തിലായിരുന്നു ഞാൻ,
യൂണിയൻ ഡേ ഏതു ദിവസം വേണം എന്നുള്ളതിന് എല്ലാ പിള്ളേർക്കും മറ്റു എൻഗേജ്‌മെന്റ്‌സ് ഒന്നും ഇല്ലാത്ത ഒരു ഡേറ്റ് കോളേജ് കലണ്ടർ നോക്കി പറഞ്ഞു തരാൻ മിസ്സിന്റെ അടുക്കൽ ചെന്ന ഞങ്ങൾ ഒന്നും രണ്ടും മിണ്ടി, ഇത്രയും കമ്പനി ആവും എന്നു ഒട്ടും വിചാരിച്ചില്ല, അല്ലെങ്കിലും കോളേജിൽ ആകെ മുഴുവൻ ഒരു പുഞ്ചിരിയിലൊതുക്കി നടന്നു നീങ്ങുന്ന മിസ്സ് ഇത്രയും സംസാരിക്കും എന്നാര് കരുതി.
ചോദിച്ചും പറഞ്ഞും എന്റെ ഭാവി പരിപാടി വരെ എത്തി ആളുടെ അന്വേഷണം.
"എനിക്കതാണ് മിസ്സെ ഇഷ്ടം, ബെത്ലെഹേമിലെ ഡെന്നിസ്, ഒത്തിരി ഇഷ്ടം ഉള്ള കാരക്ടർ, അപ്പൊ അതുപോലെയുള്ള എന്റെ സ്വപ്നവും അങ്ങനെയല്ലേ ആവൂ…
ഫാമും കൃഷിയും ഒക്കെയായി കുറച്ചു ദൂരെ എവിടെയെങ്കിലും, ടെൻഷൻ ഒന്നും ഇല്ലാതെ സിംപിൾ ആയി ഒരു ലൈഫ്…"
"ഉം കൺസെപ്റ് ഒക്കെ അടിപൊളിയാ…പക്ഷെ അതിനൊക്കെ ഉള്ള വഴി കൂടെ കണ്ടു വെക്കണോല്ലോ…"
ചിരിച്ചുകൊണ്ടു മിസ് പറഞ്ഞു, മിസ്സിന്റെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്, അങ്കിയെക്കാൾ കറുപ്പാണ് മിസ്സിന്, പക്ഷെ ആ കറുപ്പ് തിളങ്ങുന്നു, കുറച്ചു തടിച്ച ശരീര പ്രകൃതം, കണ്ണുകളിൽ എപ്പോഴും ഒളിപ്പിച്ചു വെക്കുന്ന കുസൃതി എന്നോട് സംസാരിക്കുമ്പോൾ മറയ്ക്കാതെ പുറത്തേക്ക് വരുന്നു.
"എന്ത് പറ്റി കാൽവീ…"
പെട്ടെന്നു മിസ്സ് ചോദിച്ചു, ഞാൻ അത്ര നേരം മിസ്സിന്റെ മുഖം നോക്കി ഇരിക്കുവായിരുന്നു എന്നു എനിക്കും അപ്പോഴാണ് ബോധം വന്നത്.
"ഏഹ്…..അത്….മിസ്സിന്റെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്…"
ഞാൻ ഉള്ള കാര്യം അങ്ങു പറഞ്ഞു, ഒരു നിമിഷം ആ കവിൾ ഒന്നു തുടുക്കുന്നതും മുഖം വിടരുന്നതും ഞാൻ കണ്ടു പിന്നെ ഊറി വന്ന പുഞ്ചിരി നുണക്കുഴിയിൽ ഒളിപ്പിച്ചു, മിസ് എന്നെ ചെറുതായി കണ്ണുരുട്ടി നോക്കി…
"ഞാൻ അതിന്, ഒരു കോംപ്ലിമെന്റ് പറഞ്ഞതാ, ഇങ്ങനെ നോക്കി പേടിപ്പിക്കണ്ട…"
"ഹ ഹ ഹ…."
എന്റെ മുഖം മാറിയത് കണ്ടാവും പെട്ടെന്ന് പൊട്ടിച്ചിരിച്ചു, യക്ഷിയുടെ മാതിരിയുള്ള ചിരി.
"പോടാ…പൊട്ടാ…"
എന്റെ കയ്യിൽ ചുമ്മ ഇടിച്ചു മിസ്സ് പറഞ്ഞു..ഞാൻ സ്റ്റുഡന്റും ആള് ടീച്ചറുമാണെന്നു ഞങ്ങൾ കുറച്ചു നേരം മറന്ന പോലെ ആയിരുന്നു, ഒരു
💬 Comments
View all comments