Chapter Title : രാവണ ഉദയം 10 [Uncle jhon]
പോയി അവിടെ കൈ വെച്ച് തല പുറത്തേക് ഇട്ട് ഇടത്തും വലത്തും നോക്കി... പെട്ടെന്ന് ആണ് ഒരു ഗ്രീൻ സെൻസർ ലൈറ്റ് അവളുടെ മുന്നിൽ മിന്നിയത്... അവിടെ തങ്ങളുടെ ആളുകൾ ഉണ്ട് എന്ന് സിഗ്നൽ കൊടുത്ത്.. വീണ ഒന്നും ദിർഘ ശ്വാസം വിട്ടു ടെൻഷൻ ഒന്നും ഒഴിഞ്ഞു ഡോർ അടച്ചു നിമ്മിയേ നോക്കി... ഒന്നും ചിരിച്ചു... നിനക്ക് തോന്നിയത് ആണ് പുറത്ത് ഒരു പ്രശ്നവും ഇല്ല അതും പറഞ്ഞു അവിടെ ഉള്ള സീതയുടെ അടുത്ത് ഉള്ള കസേരയിൽ പോയി ഇരുന്നു നിമ്മി അവളുടെ പുറകെ വന്നു സീതയുടെ അടുത്ത് ഇരിക്കാൻ പോയതും
വീണ... നീ ആ കസേര എടുത്തു ഇട്ട് അങ്ങോട്ടേക് ഇരുന്നോ സീത ആകെ ടയേർഡ് ആണ് അത് കൊണ്ട് അവളുടെ അടുത്ത് ബെഡിൽ ഇരിക്കേണ്ട
നിമ്മി അവളുടെ സംസാരത്തിലെ ടോൺ മാറ്റം മനസ്സിൽ ആക്കി കസേര വീണയുടെ മുന്നിൽ ആയി ഇട്ട് ബെഡിൽ നിന്ന് കുറച്ചു ഡിസ്റ്റൻസ് ഇട്ട് ഇരുന്നു...
നിമ്മി... നീ എന്താണ് ഡ്രസ്സ് മാറ്റതെ ഇരിക്കുന്നത്
വീണ... ഒന്നും ഇല്ല സീതയെ നോക്കി ഇരുന്നു അത് മറന്നു പോയ്... നീ എന്താ വന്നത്
നിമ്മി... എന്താ ഇവിടെ നടക്കുന്നത് നീ ആരാ
വീണ ഒന്നും ചോദിയാം കേട്ടു പകച്ചു എങ്കിലും അവളുടെ മുഖത്തു നോക്കി ഒന്നും ചിരിച്ചു... ഇന്ന് ഇവിടെ നടന്നതിൽ കുറെ ഓക്കേ കാര്യം നിനക്ക് മനസ്സിൽ ആയി കാണും... അതിൽ വെച്ച് നിർത്തുക കൂടുതൽ അറിയാൻ ശ്രെമിച്ചാൽ നിനക്ക് അതൊക്കെ വലിയ ബുദ്ധിമുട്ട് ആകും
നിമ്മി... സീതായിക് അറിയുമോ
💬 Comments
View all comments