Chapter Title : രാവണ ഉദയം 10 [Uncle jhon]
എമിലി മയക്കി ആണ് അവരുടെ അടുത്ത് എത്തിച്ചത് അത് എനിക്ക് തോന്നി ആയിരുന്നു കാരണം ഞാൻ അവരും ആയി മല്പിടുത്തം നടക്കുമ്പോൾ ആ കുട്ടി ബോധം ഇല്ലാതെ കിടക്കുവായിരുന്നു... പിന്നെ പോലീസ് അവളെ രക്ഷിച്ചതും ഹോസ്പിറ്റലിൽ പോയതും ഒന്നും അവൾ അറിഞ്ഞിട്ടില്ല പിന്നെ ഹോസ്റ്റലിൽ എത്തി ആണ് കണ്ണ് തുറന്നത്... എന്ന് വെച്ചാൽ ഇവിടെ നടന്നത് ഒന്നും അവൾക് അറിയില്ല അവൾക് അവളെ കടത്തി കൊണ്ട് പോയത് ആണ് എന്ന് പോലും അറിയില്ല... മനസ്സിൽ ആയോ അത് കൊണ്ട് നമ്മൾ ഒന്നും സംഭവിച്ചിട് ഇല്ലാത്തതു പോലെ വേണം നില്കാൻ... പിന്നെ ഒരു ഗുണം ഉണ്ടായിട്ട് ഉണ്ട്
രോഹൻ... എന്താ അത്
റിച്ചു... നമ്മൾ ഇന്നലെ ഇതിൽ ഇടപെട്ടത് അവൾ അറിഞ്ഞു പക്ഷേ അറിഞ്ഞത് നമ്മൾ അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോയി എന്നാണ് അത് കൊണ്ട് നമ്മളോട് താങ്ക്സ് പറയണം എന്ന് പോലും
അത് കേട്ടതും രോഹൻ സന്തോഷം കൊണ്ടു തുള്ളി ചാടി അവന്ന് സന്തോഷം അടക്കാൻ സാധിക്കുനിലായിരുന്നു
രോഹൻ... എടാ റിച്ചു കേട്ടോടാ അവൾക് എന്നോട് താങ്ക്സ് പറയണം പോലും കണ്ടോടാ ഞങ്ങൾ അടുക്കാൻ പോകുകയാ
അത് കേട്ടതും റിച്ചുവിന്റെ മുഖം മാറി... ആര് ആർക്കും താങ്ക്സ് പറയാൻ പോകുക ആണ് എന്ന്.. തല്ല് കൊണ്ടത് എനിക്കു പുറം പൊളിഞ്ഞത് എന്റേത് നിനക്ക് എന്തിന്റെ താങ്ക്സ് ആണാവോ നീ ഉദേശിക്കുന്നത്
രോഹൻ... എടാ സുഹൃത്തിന്റെ ലവ് സക്സസ് ആവാൻ ജീവൻ വരെ കളയുന്ന സുഹൃത്തുക്കൾ ഉണ്ട് അത് പോലെ ആണ് നീ എനിക്കു ഇപ്പോ ചെയ്തത്
റിച്ചു...
💬 Comments
View all comments