Chapter Title : രാവണ ഉദയം 10 [Uncle jhon]
മുഖം കൊണ്ട് വേണ്ട എന്നാ പോലെ ആട്ടി കാണിച്ചു)
ഭദ്രൻ... ശേഖര... കാര്യം നടക്കുമോ
ശേഖരൻ... നടക്കും... ഇനി പറഞ്ഞപോലെ വല്ല കുനിഷ്ട് അഗ്രിമെന്റ് വെച്ചാൽ ആണ് കുഴപ്പം
മംഗലത്ത് തറവാട്
സുഭദ്ര പഞ്ചമി കിടക്കുന്ന ബെഡിന് അരികിൽ ഇരിക്കുകയാണ് അവളുടെ തലയിൽ എല്ലാം തടവി പെട്ടന്ന് ആണ് വിഷ്ണു കാൾ ചെയുന്നത് പഞ്ചമി ഉറങ്ങുന്നത് കൊണ്ടു സുഭദ്ര ആ കാൾ എടുത്തു
വിഷ്ണു... ഹലോ എന്ത് പറ്റി പഞ്ചമി എന്താ ഉണ്ടായത് അമ്മ ഇന്നലെ രാത്രി വിളിച്ചു പറഞ്ഞപ്പോൾ ആണ് ഞാൻ അറിഞ്ഞത്
സുഭദ്ര... മോനെ പഞ്ചമിയുടെ അമ്മയാണ്
വിഷ്ണു... ആാാ ആന്റി എന്താ ഉണ്ടായത്
സുഭദ്ര... അറിയില്ല മോനെ അവൾ എഴുന്നേറ്റില്ല എന്നാലും ആരാ ഞങ്ങളുടെ മക്കളോട് ഈ ക്രൂരത കാട്ടിയത് എന്ന് അറിയില്ല
വിഷ്ണു.... ശത്രുകൾക്ക് കുറവൊന്നും ഇല്ലാലോ മംഗലത്ത്കാർക്ക്
സുഭദ്ര... മോനെ ബിസിനസ്സിലെ ശത്രുക്കൾ ആയിരിക്കും എന്നാണ് ഏട്ടനും മോന്റെ അച്ഛനും പറയുന്നത്
വിഷ്ണു... അങ്ങനെ സമാധാനിച്ചോളും കുറച്ചു ഒന്നും അല്ലാലോ ദ്രോഹം മംഗലത്ത് കാരണവന്മാരും എന്റെ അച്ഛനും കുടി പലരോടും ചെയ്തത്..... (അവന്റെ ആ സംസാരത്തിൽ അവന്റെ ദേഷ്യം പ്രകടം ആയി വന്നു ) അവൾ എഴുന്നേൽക്കുബോൾ ഒന്നും വിളിക്കാൻ പറയണം ഞാൻ വെക്കുന്നു
സുഭദ്ര.... ശെരി മോനെ
അവർ ഫോൺ കട്ട് ചെയ്തു കഴിഞ്ഞു നോക്കുബോൾ പഞ്ചമി കണ്ണ് തുറന്ന് സുഭദ്രയെ നോക്കി കിടക്കുന്നു
സുഭദ്ര... മോളെ വിഷ്ണു വിളിച്ചിരുന്നു
പഞ്ചമി മനസ്സിൽ ആയി എന്നാ പോലെ കണ്ണ് അടച്ചു കാണിച്ചു
സുഭദ്ര.. നിനക്ക് വേദന വല്ലതും തോനുന്നു
💬 Comments
View all comments