Chapter Title : രാവണ ഉദയം 10 [Uncle jhon]
പഞ്ചമി.. അവളെ രണ്ടു ദിവസം കഴിഞ്ഞു കൊണ്ടു പോകണം ചെക്കപ്പിന്
അത് കേട്ടതും മാലതി വാ വിട്ട് കരഞ്ഞു അവളെ റുക്‌മണി മാറോടണച്ചു പിടിച്ചു ആശ്വാസിപ്പിച്ചു
സാവിത്രി... മോളെ ഇങ്ങനെ ഓക്കേ നടക്കാൻ എന്താണ് കാരണം... പോയയിടത് എന്ത് എങ്കിലും പ്രശ്നം ഉണ്ടായിരുന്നോ
പഞ്ചമി... ഇല്ല മാമ്മി അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല ഇത് എന്തോ ഒന്നിന്റെ ബാക്കി ആണ്
സുഭദ്ര... മോളെ അങ്ങനെ ആരാ നമുക്ക് ശത്രുകൾ
പഞ്ചമി... പേ ബാക്ക്....
റുക്‌മണി... പേ ബേക്കോ അത് എന്താ അങ്ങനെ പറഞ്ഞെ
പഞ്ചമി കുറച്ചു മുന്നോട്ടു നടന്നു എന്നിട്ട് തിരിഞ്ഞു അവിടെ ഉള്ള എല്ലാവരുടെയും മുഖത്തേക് നോക്കി എന്നിട്ടും പറഞ്ഞു പേ ബാക്ക്... കടം വീട്ടുക,... മടക്കിക്കൊടുക്കുക...തിരികെ കൊടുക്കുക... അല്ലെങ്കിൽ ........ പകവീട്ടുക
അത് കേട്ടതും എല്ലാരുടെയും മുഖത്തു ഒരു ഭയം വന്നു
പഞ്ചമി... ആരോ ഉണ്ട് കിട്ടിയത്... അതിന്റെ പലിശയും ചേർത്ത് തിരിച്ചു തരാൻ വേണ്ടി ആരോ വരുന്നുണ്ട്.... ആരായാലും നമ്മൾ ചിന്തിക്കുന്നതിലും അപ്പുറം ആണ്
സാവിത്രി... മോളെ നമുക്ക് ബിസിനസ് എതിരികൾ ഉണ്ട് അവർ ആരെങ്കിലും ആയിരിക്കും
പഞ്ചമി.... മാമ്മി നാല് ട്രക്ക് ചുറ്റും.... പോട്ടെ ഒരു ഒറ്റ ട്രക്ക് മതി ഞങ്ങളെ എല്ലാവരെയും ഈ മംഗലത്ത് തറവാടിന്റെ ഉമ്മറത്തു വെള്ള പുതപ്പിച് കിടത്താൻ പറ്റുമായിരുന്നു
സാവിത്രി... മോളെ അങ്ങനെ ഒന്നും പറയലെ
പഞ്ചമി... അല്ല....അത് അല്ല അവരുടെ ഉദ്ദേശം ബിസ്സിനെസ്സ് എതിരാളികൾ ഒരിക്കലും സെക്കന്റ് ചാൻസ് കൊടുക്കില്ല ഇത് ഒരു വേട്ടക്കാരൻ ആണ്.... വേട്ടയാടാൻ കാട്ടിലേക് ഇറങ്ങിയ വേട്ടക്കാരൻ അല്ല..... സ്വന്തം കാട്ടിലേക്
💬 Comments
View all comments